അരവിന്ദ് കെജ്‌രിവാൾ ഈ മാസം 15ന് കേരളത്തിൽ

LATEST UPDATES

6/recent/ticker-posts

അരവിന്ദ് കെജ്‌രിവാൾ ഈ മാസം 15ന് കേരളത്തിൽ

 


തിരുവനന്തപുരം: ഡെൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ കേരളത്തിലേക്ക്. ഈ മാസം 15ന് എറണാകുളം കിഴക്കമ്പലത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാനാണ് കെജ്‌രിവാൾ എത്തുന്നത്. ട്വിന്റി 20 ആണ് കിഴക്കമ്പലത്ത് പൊതുസമ്മേളനം സംഘടിപ്പിക്കുന്നത്.


അരലക്ഷം പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. പൊതുസമ്മേളനത്തിന് എത്തുന്ന കെജ്‌രിവാൾ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ പ്രചാരണത്തിന് ഇറങ്ങിയേക്കുമെന്നും സൂചനയുണ്ട്. ഉപതിരഞ്ഞെടുപ്പിന്റെ സ്‌ഥാനാർഥി നിർണയ ചർച്ചകളിലാണ് മുന്നണികൾ.

Post a Comment

0 Comments