വടകരമുക്ക് ബ്രദേഴ്സ് ക്ലബ്‌ റമളാൻ റിലീഫും ചികിത്സ ധന സഹായവും കൈമാറി

LATEST UPDATES

6/recent/ticker-posts

വടകരമുക്ക് ബ്രദേഴ്സ് ക്ലബ്‌ റമളാൻ റിലീഫും ചികിത്സ ധന സഹായവും കൈമാറി

 



 കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് വടകരമുക്ക് മേഖലയിൽ കലാ  സാമൂഹിക സാംസ്‌കാരിക മേഖലയിലും കാരുണ്യ പ്രവർത്തന രംഗത്തും തങ്ങളുടേതായ വ്യക്തി മുദ്രപതിപ്പിച്ച ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഈ വർഷത്തെ റമദാൻ റിലീഫ് ഫണ്ട് കൈമാറ്റവും,ഇസ്മായിൽ മുസ്ലിയാർക്ക് വേണ്ടിയുള്ള ചികിത്സ ഫണ്ടിലേക്കുള്ള തുക കൈമാറ്റ ചടങ്ങും നടന്നു. 


ക്ലബ്  സെക്രട്ടറി മനീഷ് സ്വാഗതം പറഞ്ഞ പരിപാടിയിൽ റിലീഫ് ഫണ്ട് ക്ലബ് ഗൾഫ് പ്രധിനിധി ഷാക്കിർ പ്രസിഡന്റ് യൂനുസിന്‌ കൈമാറി, ചികിത്സാ ധന സഹായം പ്രസിഡന്റ് യൂനുസ് വടകരമുക്ക് നസീർ മാസ്റ്റർ കല്ലുരാവിക്കും കൈമാറി. ചടങ്ങിൽ സികെ റഹ്മത്തുള്ള ,കെബി കുട്ടി ഹാജി,ഹസൈനാർ ഹാജി, മൻസൂർ എംകെ,സലാം സികെ,ഇർഷാദ്,

ഷഫീക്ക് ,ഹാരിസ് പി, ഷാഹുൽ, നൗഷാദ് എം കെ, നാസർ സി എച്ച്,നസീഫ്, ഇജാസ്, നസീർ അജ്‌വ, മൊയ്‌ദീൻ കുഞ്ഞി,ശിഹാബ്,ഷാഫി,റഹീസ്, ഇസ്മായിൽ, ഫഹദ് ,നൗഫൽ,ആസിഫ്,ഫർസീൻ, റഷീദ്,ഫസൽ തങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.ഹസൈനാർ മദനി പ്രാർത്ഥന നടത്തിയ പരിപാടിക്ക് സലാം പി നന്ദി പറഞ്ഞു .

Post a Comment

0 Comments