കാഞ്ഞങ്ങാട്ട് നിർത്തിയിട്ട സ്വകാര്യ ബസ്സിൽ നിന്ന് കണ്ടക്ടറെ കാണാതായി

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ട് നിർത്തിയിട്ട സ്വകാര്യ ബസ്സിൽ നിന്ന് കണ്ടക്ടറെ കാണാതായി


 

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻ്റിന് പടിഞ്ഞാറ് വശം സ്റ്റാൻ്റിൽ നിർത്തിയിട്ട സ്വകാര്യ ബസ്സിൽ നിന്ന് പട്ടാപകൽ കണ്ടക്ടറെ കാണാതായി. ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ നിന്ന് കണ്ടക്ടറെ കാണാതായത് പരിഭ്രാന്തി പരത്തി. ഇന്ന് തിങ്കളാഴ്ച ഉച്ചക്ക് ടൗണിൽ യാത്രക്കാരെ കയറ്റാൻ അൽപ്പനേരം നിർത്തിയിട്ടിരുന്ന കാഞ്ഞങ്ങാട് - ബന്തടുക്ക റൂട്ടിലോടുന്ന സ്വകാര്യ ബസ്സിൽ നിന്നാണ് കണ്ടക്ടറെ കാണാതായത്.ഡ്രൈവർ ബസ് പുറപ്പെടാൻ സീറ്റിൽ കയറിയ നേരത്താണ് കണ്ടക്ടർ ബസ്സിനുള്ളിലില്ലെന്ന വിവരമറിയുന്നത്. പരിസരങ്ങളിൽ തിരഞ്ഞെങ്കിലും കണ്ടില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫിലാണെന്ന് കണ്ടെത്തി.

കണ്ടക്ടറുടെ ബാഗും ടിക്കറ്റ് മെഷീനും ബസ്സിനുള്ളിൽ കണ്ടെത്തിയത് കൂടുതൽ പരിഭ്രാന്തിയുണ്ടാക്കി.

മറ്റൊരു കണ്ടക്ടറെ കണ്ടെത്തി ബസ് യാത്ര തുടർന്നെങ്കിലും കുറ്റിക്കോൽ സ്വദേശിയായ കണ്ടക്ടറെകണ്ടെ കണ്ടെെത്താനായില്ല.ടൗണിലെ ഹോട്ടൽ മുറിയിലുൾപ്പെടെ വ്യാപകമായി തിരച്ചിൽ നടത്തി

Post a Comment

0 Comments