മലപ്പുറത്ത് കാർ പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

മലപ്പുറത്ത് കാർ പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

 


മലപ്പുറം:പൊന്നാനി ചമ്രവട്ടം കടവിൽ കാർ പുഴയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു.കർമറോഡിന് സമീപത്ത് ശനിയാഴ്ച്ച പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. തിരൂർ സ്വദേശികളായ നാല് പേരായിരുന്നു കാറിലുണ്ടായിരുന്നത്.


തിരൂർ വാണിയന്നൂർ സ്വദേശി മേടപ്പറമ്പിൽ അബ്ദുൾ നാസർ മകൻ മുഹമ്മദ് ഹാരിസ് (21) ആണ് മരണപ്പെട്ടത്. നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് മറിയുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കുണ്ട്.

Post a Comment

0 Comments