കൊച്ചുമകളെ പീഡിപ്പിച്ച മുത്തച്ഛന് 12 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ഹൊസ്ദുര്‍ഗ് അതിവേഗ കോടതി

LATEST UPDATES

6/recent/ticker-posts

കൊച്ചുമകളെ പീഡിപ്പിച്ച മുത്തച്ഛന് 12 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ഹൊസ്ദുര്‍ഗ് അതിവേഗ കോടതി

 



കാഞ്ഞങ്ങാട്: കൊച്ചുമകളെ പീഡിപ്പിച്ച  മുത്തച്ഛന് വിവിധ വകുപ്പുകളിലായി 12 വര്‍ഷം തടവ്  ശിക്ഷ വിധിച്ച് കോടതി. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ 70-കാരനെയാണ് ഹൊസ്ദുര്‍ഗ് അതിവേഗ കോടതി ശിക്ഷിച്ചത്. 2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.


15 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം 354 (എ) പ്രകാരം രണ്ടുവര്‍ഷം, പോക്‌സോ നിയമപ്രകാരം രണ്ടുവകുപ്പുകളിലായി അഞ്ചുവര്‍ഷം വീതവുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അഞ്ചുവര്‍ഷം അനുഭവിച്ചാല്‍ മതി. തടവിന് പുറമെ 20,000 രൂപ പിഴയും അടയ്ക്കണം.


പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസംകൂടി തടവനുഭവിക്കണമെന്നും ഹൊസ്ദുര്‍ഗ് അതിവേഗ കോടതി ജഡ്ജി സി.സുരേഷ് കുമാറിന്റെ വിധിന്യായത്തില്‍ പറയുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ബിന്ദു ഹാജരായി.


Post a Comment

0 Comments