മൊബൈല്‍ ഫോണിന് അടിമയായ പ്ലസ് വണ്‍ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

LATEST UPDATES

6/recent/ticker-posts

മൊബൈല്‍ ഫോണിന് അടിമയായ പ്ലസ് വണ്‍ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം:  കല്ലന്പലത്ത് മൊബൈൽ ഉപയോഗത്തിന് അടിമയായ പ്ലസ് വണ്‍ പെൺകുട്ടി ആത്മഹത്യ ചെയ്തു. കല്ലമ്പലം നടത്തറയിലെ വീട്ടിലാണ് പെണ്‍കുട്ടി ശനിയാഴ്ച ആത്മഹത്യ ചെയ്തത്.


കുട്ടിയുടെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൊബൈലിന് അടിമയായ തനിക്ക് അടുത്ത സുഹൃത്തുക്കള്‍ ആരും ഇല്ലെന്നാണ് പെണ്‍കുട്ടി കത്തില്‍ പറയുന്നത്. ഫോണിനും സോഷ്യല്‍ മീഡിയയ്ക്കും താന്‍ അടിമപ്പെട്ടുവെന്ന് പെണ്‍കുട്ടി കത്തില്‍ പറയുന്നു. 


താന്‍ മൊബൈലില്‍ അടിമയായതിനാല്‍ തന്‍റെ ഇളയ സഹോദരിക്ക് മൊബൈല്‍ കൊടുത്ത് ശീലിപ്പിക്കരുതെന്ന് പെണ്‍കുട്ടി ആത്മഹത്യ കുറിപ്പില്‍ പറയുന്നു. മൊബൈലിന് അടിമയായ താന്‍ വിഷാദ രോഗത്തിന് അടിമയായി എന്ന് പറയുന്ന പെണ്‍കുട്ടി ഇതുമൂലമുള്ള നിരാശയില്‍ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.


അതേ സമയം മൊബൈലിന് അടിമയായത് അടക്കമുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മൊബൈല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇത് ഫോറന്‍സിക് പരിശോധന അടക്കം നടത്തും. മ-ൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 

Post a Comment

0 Comments