സ്വന്തം വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണാഭരണങ്ങളും മോഷ്ടിച്ച് യുവാവ് പിടിയിൽ

LATEST UPDATES

6/recent/ticker-posts

സ്വന്തം വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണാഭരണങ്ങളും മോഷ്ടിച്ച് യുവാവ് പിടിയിൽ

 കോഴിക്കോട്: സ്വന്തം വീട് കുത്തിത്തുറന്ന് 50,000 രൂപയും സ്വര്‍ണ്ണാഭരണങ്ങളും മോഷ്ടിച്ച(Theft) യുവാവ് പിടിയിലായി(Arrest). പുനത്തില്‍ പ്രകാശന്റെ വീട്ടില്‍ മോഷണം നടത്തിയ മകന്‍ സിനിഷ് ആണ് പിടിയിലായത്. കടബാധ്യത മൂലം ബുദ്ധിമുട്ടിലായിരുന്ന സനീഷ് അച്ഛന്‍ കരുതിവെച്ചിരുന്ന 50,000രൂപ അലമാര തകര്‍ത്ത് മോഷ്ടിക്കുകയായിരുന്നു.


വെള്ളിയാഴ്ചയാണ് സ്വന്തം വീട്ടില്‍ പ്രൊഫഷണല്‍ സ്‌റ്റൈലില്‍ സ്വന്തം വീട്ടില്‍ മോഷണം നടത്തിയത്. സ്ഥിരം കള്ളന്‍മാര്‍ സ്വീകരിക്കുന്ന മോഷണ രീതിയാണ് വീട്ടില്‍ സനീഷ് നടത്തിയത്. ഒരാഴ്ച മുമ്പ് അലമാരിയില്‍നിന്നും മുപ്പതിനായിരം രൂപ എടുത്ത് ഇയാള്‍ വാഹനത്തിന്റെ കടം വിട്ടിയിരുന്നു.


ഈ പണം എടുത്തത് വീട്ടുകാര്‍ അറിഞ്ഞില്ലെന്ന് മനസ്സിലാക്കിയതോടെയാണ് മോഷണം നടത്തിയത്. വെള്ളിയാഴ്ച രാവിലെ അച്ഛനും അമ്മയും ജോലിക്ക് പോയ ശേഷം ഇയാളുടെ ഭാര്യയെ അവരുടെ വീട്ടില്‍ ആക്കി തിരികെ വന്ന് ബാക്കി പണം കൂടി കൈക്കലാക്കുകയായിരുന്നു.

അകത്ത് കയറിയ സനീഷ് മുറികളിലെ അലമാരകളില്‍ നിന്ന് വസ്ത്രങ്ങളും മറ്റും വാരി വലിച്ചിട്ടു. പിന്നീട് മുറികളില്‍ മുളക് പൊടി വിതറി. വലിയ സൈസിലുള്ള ഷൂസ് ഉപയോഗിച്ച് നിലത്ത് അടയാളമുണ്ടാക്കി. ഷൂസിന്റെ സോള്‍ മുറ്റത്ത് ഉപേക്ഷിക്കുകയും ചെയ്തിരുന്നു. വിരലടയാളം പതിയാതിരിക്കാനായി കൈകളില്‍ പേപ്പര്‍ കവര്‍ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്.


ഒളിപ്പിച്ചുവെച്ച പണവും പൂട്ട് മുറിക്കാന്‍ ഉപയോഗിച്ച ആക്‌സോ ബ്ലേഡും പ്രതി പൊലീസിന് പ്രതി കാണിച്ചു കൊടുത്തു. കടം വീട്ടാനാണ് മോഷണം നടത്തിയതെന്നാണ് സനീഷിന്റെ വിശദീകരണം.

മാവൂര്‍ ഇന്‍സ്‌പെക്ടര്‍ വിനോദന്‍, എസ് ഐ മാരായ മഹേഷ് കുമാര്‍,പുഷ്പ ചന്ദ്രന്‍, എ എസ് ഐ സജീഷ്, എസ് സി പി ഒ അസീസ്, സി പി ഒ മാരായ ലിജു ലാല്‍, ലാലിജ് ഷറഫലി എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments