കോട്ടിക്കുളം : കോവിഡ് മഹാമാരി മൂലം മാറ്റി വെച്ച 2020ൽ നടത്തുവാൻ തീരുമാനിച്ച പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രപരിധിയിൽപ്പെട്ട തൃക്കണ്ണാട് കൊളത്തുങ്കാൽ ശ്രീ വയനാട്ടുകുലവൻ തെയ്യം കെട്ട് മഹോത്സവം 2023 ഏപ്രിൽ 30, മെയ് 1, 2 ഞായർ തികൾ, ചൊവ്വ ദിവസങ്ങളിലായി നടക്കും. ഏപ്രിൽ 20ന് കൂവമളക്കും, ഏപ്രിൽ 30ന് കലവറ നിറയ്ക്കും.
2019 ൽ തെരഞ്ഞടുത്ത ആഘോഷ കമ്മിറ്റി തന്നെ നിലനിർത്താൻ തീരുമാനിച്ചു. മഹോത്സവത്തിന്റെ പുതിയ തീയ്യതി തീരുമാനിക്കാൻ ചേർന്ന യോഗത്തിൽ ആഘോഷ കമ്മിറ്റി ചെയർമാൻ സി.എച്ച് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് ഉദയമംഗലം സുകുമാരൻ, പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര മുഖ്യ പൂജാരി സുനീഷ് പൂജാരി,കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, ഉത്തര മലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി ചെയർമാൻ രാജൻ പെരിയ, പാലക്കുന്ന് കഴകം ഭരണ സമിതി ജന.സെക്രട്ടറി പി.പി.ചന്ദ്രശേഖരൻ, ട്രഷറർ രാജേന്ദ്രനാഥ്, വൈസ് പ്രസിഡണ്ട് കൃഷ്ണൻ പാത്തിക്കാൽ, സെക്രട്ടറി കൃഷ്ണൻ പാലക്കുന്ന്, കുഞ്ഞികൃഷ്ണൻ കോട്ടിക്കുളം തറവാട് ഭരണസമിതി പ്രസിഡണ്ട് കുഞ്ഞിക്കണ്ണൻ മാസ്റ്റർ, തൃക്കണ്ണാട് ട്രസ്റ്റി ബോർഡ് മെമ്പർ സുധാകരൻ കുതിർ, അജിത്ത് കളനാട്, കേവീസ് ബാലകൃഷ്ണൻ മാസ്റ്റർ, കൃഷ്ണൻ ചട്ടഞ്ചാൽ, കൊപ്പൽ പ്രഭാകരൻ, പാലക്കുന്നിൽ കുട്ടി, സുകുമാരൻ പൂച്ചക്കാട്, നാരായണൻ മുല്ലച്ചേരി, വി.വി.കുഞ്ഞിക്കണ്ണൻ, സി.എച്ച്.രാഘവൻ പാലക്കുന്ന് കഴകം സ്ഥാനായകന്മാർ, വിവിധ ക്ഷേത്ര ഭാരവാഹികൾ എന്നിവർ സംസാരിച്ചു. മഹോൽസവ കമ്മിറ്റി ജനറൽ കൺവീനർ കൊപ്പൽ ദാമോദരൻ സ്വാഗതം പറഞ്ഞു.
0 Comments