നയൻതാര-വിഗ്നേഷ് ശിവൻ കല്യാണം സ്ട്രീമിങ്ങിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറി

LATEST UPDATES

6/recent/ticker-posts

നയൻതാര-വിഗ്നേഷ് ശിവൻ കല്യാണം സ്ട്രീമിങ്ങിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറി

 


നയൻതാര-വിഗ്നേഷ് ശിവൻ കല്യാണം സ്ട്രീമിങ്ങിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറിയെന്ന് റിപ്പോർട്ട്. 25 കോടി രൂപയ്ക്കാണ് ഇരുവരും വിവാഹ സ്ട്രീമിങ് നെറ്റ്ഫ്ലിക്സിനു വിറ്റത്. വിഗ്നേഷ് പല വിവാഹ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതാണ് കാരണം. 


കഴിഞ്ഞ ദിവസം വിവാഹം കഴിഞ്ഞ് ഒരു മാസം പൂർത്തിയായപ്പോൾ വിഗ്നേഷ് ചില ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഇനിയും വൈകിയാൽ ആളുകൾക്ക് ചിത്രങ്ങൾ കാണാനുള്ള താത്പര്യം നഷ്ടമാവുമെന്നാണ് വിഗ്നേഷ് പറയുന്നത്. 


എന്നാൽ, ദൃശ്യങ്ങളുടെ അവകാശം തങ്ങൾക്കാണെന്നും അത് ലംഘിക്കുകയാണ് വിഗ്നേഷ് ചെയ്തതെന്നും നെറ്റ്ഫ്ലിക്സ് ആരോപിക്കുന്നു.വിവാഹച്ചെലവുകളൊക്കെ വഹിച്ചത് നെറ്റ്ഫ്ലിക്സ് ആണെന്നാണ് റിപ്പോർട്ട്. മഹാബലിപുരത്തെ ഫൈവ് സ്റ്റാർ ഹോട്ടൽ ബുക്ക് ചെയ്തതും സെക്യൂരിറ്റി ഗാർഡുകളെയൊക്കെ കൊണ്ടുവന്നതും നെറ്റ്ഫ്ലിക്സ് തന്നെ. സംവിധായകൻ ഗൗതം വാസുദേവ് മേനോനാണ് വിവാഹ വിഡിയോ സംവിധാനം ചെയ്യുക എന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, പിന്നീട് ഈ റിപ്പോർട്ടുകൾ വ്യാജമാണെന്ന് വാർത്തകൾ വന്നു.

Post a Comment

0 Comments