ചെറുവത്തൂരിൽ മെഡിക്കൽ ഷോപ്പ് ജീവനക്കാരിയെ ഭർത്താവ് ഷോപ്പിലെത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തി

LATEST UPDATES

6/recent/ticker-posts

ചെറുവത്തൂരിൽ മെഡിക്കൽ ഷോപ്പ് ജീവനക്കാരിയെ ഭർത്താവ് ഷോപ്പിലെത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തി

 


ചെറുവത്തൂർ: ടൗണിലെ മെഡിക്കൽ ഷോപ്പ് ജീവനക്കാരിയെ ഭർത്താവ് ഷോപ്പിലെത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കാണു സംഭവം. പൊള്ളലേറ്റ കൊടോത്തുരുത്തി സ്വദേശി ബിനീഷ(34)യെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഭർത്താവ് മടക്കര സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളി തുരുത്തി ആലിനപ്പുറത്തെ പ്രദീപൻ(40)നും പൊള്ളലേറ്റിട്ടുണ്ട്.

പ്രദീപൻ ഓട്ടോയിൽ വന്നിറങ്ങി അപ്രതീക്ഷിതമായി ബീനീഷയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു.


മെഡിക്കൽ ഷോപ്പിന്റെ ഉൾവശവും കത്തി നശിച്ചു. ചെറുവത്തൂർ വിആർ മെഡിക്കൽസിലാണ് സംഭവം. പ്രദീപനെ നാട്ടുകാർ തടഞ്ഞു നിർത്തി പൊലീസിൽ അറിയിക്കുകയായിരുന്നു. കുടുംബ കലഹമാണ് സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നു.

Post a Comment

0 Comments