പാലക്കാട് സി പി എം നേതാവിനെ വെട്ടിക്കൊന്നു

LATEST UPDATES

6/recent/ticker-posts

പാലക്കാട് സി പി എം നേതാവിനെ വെട്ടിക്കൊന്നു

 പാലക്കാട് സി പി എം ലോക്കല്‍ കമ്മിറ്റിയംഗത്തെ വെട്ടിക്കൊന്നു. കൊട്ടേക്കാട് കുന്നേക്കാട് സ്വദേശിയും മരുത് റോഡ് ലോക്കല്‍ കമ്മറ്റി അംഗവുമായ ഷാജഹാനെ(40)യാണ് വെട്ടിക്കൊന്നത്. രാത്രി 9.15ഓടെ മലമ്പുഴ- മരുത് റോഡിലായിരുന്നു സംഭവം.


വീടിന് സമീപത്ത് വെച്ചാണ് ബൈക്കിലെത്തിയ സംഘം ഷാജഹാനെ ആക്രമിച്ചത്. ആര്‍ എസ് എസ് ക്രിമിനലുകളാണ് കൊലക്ക് പിന്നിലെന്ന് സി പി എം പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. പ്രദേശത്ത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്കുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ഷാജഹാനെ വധിച്ചത്.


കഴിഞ്ഞ വിഷുദിനത്തിൽ പാലക്കാട് എസ് ഡി പി ഐ പ്രവർത്തകനെ ആർ എസ് എസ് സംഘം വെട്ടിക്കൊന്നിരുന്നു. വെള്ളിയാഴ്ച ജുമുഅ നിസ്കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കിൽ വരുമ്പോഴായിരുന്നു ആർ എസ് എസ്സുകാർ ആക്രമിച്ചുകൊന്നത്. ഇതിന് പകരമായി പിറ്റേന്ന് തന്നെ പാലക്കാട് നഗര മധ്യത്തിൽ ആർ എസ് എസ് നേതാവിനെ എസ് ഡി പി ഐ സംഘവും കൊന്നിരുന്നു.

Post a Comment

0 Comments