കളഞ്ഞുകിട്ടിയ പേഴ്സ് തിരിച്ചേൽപ്പിച്ചു ശോഭിക വെഡ്ഡിംഗ് സൂപ്പർവൈസർ മുഹമ്മദ് ഷൈജലിനെ അനുമോദിച്ചു

LATEST UPDATES

6/recent/ticker-posts

കളഞ്ഞുകിട്ടിയ പേഴ്സ് തിരിച്ചേൽപ്പിച്ചു ശോഭിക വെഡ്ഡിംഗ് സൂപ്പർവൈസർ മുഹമ്മദ് ഷൈജലിനെ അനുമോദിച്ചു

 കാഞ്ഞങ്ങാട്: ശോഭിക വെഡിങ്സ് ഷോറൂം സൂപ്പർവൈസർ അടിവാരം സ്വദേശി മുഹമ്മദ്‌ ഷൈജലിനെ അനുമോദിച്ചു. ഡിസിസി പ്രസിഡന്റ്‌ നയിച്ച ആസാദി കി ഗൌരവ് യാത്രയുടെ പ്രചാരണ പ്രവർത്തങ്ങളിൽ കാഞ്ഞങ്ങാട് പട്ടണത്തിൽ പ്രവർത്തിക്കുകയായിരുന്ന വാഴുന്നോറൊടിയിലെ രാജാഗോപാലിന്റെ പക്കൽ നിന്നും നഷ്ടപ്പെട്ട ഒട്ടേറെ രേഖകളും തുകയും അടങ്ങിയ പേഴ്സ് തിരിച്ചേൽപ്പിച്ചതിനാണ് അനുമോദനം. പേഴ്സ് തിരിച്ചേൽപ്പിച്ച ഷൈജലിനെ  കോൺഗ്രസ്‌ പ്രവർത്തകർ ഷോറൂമിലെത്തി അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ്‌ കെ പി ബാലകൃഷ്ണൻ, ബ്ലോക്ക്‌ ജനറൽ സെക്രട്ടറി അനിൽ വാഴുന്നോറൊടി, മണ്ഡലം സെക്രട്ടറിമാരായ മനോജ്‌ ഉപ്പിലികൈ, വിനീത് എച്ച്.ആർ. ബൂത്ത്‌ പ്രസിഡന്റ്‌ രാജഗോപാൽ, ശിഹാബ് കാർഗിൽ, ബാലൻ ഭൂദാനം,രാമചന്ദ്രൻ കമ്മട്ടിൽ, ശോഭിക ഷോറൂം മാനേജർ ഷാഹിദ് സംബന്ധിച്ചു.

Post a Comment

0 Comments