ദഖീറത്തുൽ ഉഖ്റാ സംഘം: ടി.ഇ അബ്ദുല്ല വീണ്ടും പ്രസിഡന്റ്, ടി.എ. ഷാഫി ജന. സെക്രട്ടറി, കെ.എം.ഹനീഫ് ട്രഷറർ

LATEST UPDATES

6/recent/ticker-posts

ദഖീറത്തുൽ ഉഖ്റാ സംഘം: ടി.ഇ അബ്ദുല്ല വീണ്ടും പ്രസിഡന്റ്, ടി.എ. ഷാഫി ജന. സെക്രട്ടറി, കെ.എം.ഹനീഫ് ട്രഷറർ




തളങ്കര: മാലിക് ദീനാര്‍ യതീംഖാന, ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വനിതാ കോളേജ്, ബദ്‌രിയ മസ്ജിദ്, മാലിക് ദീനാര്‍ മദ്രസ എന്നിവയ്ക്കും അനാഥ മയ്യത്ത് പരിപാലനമടക്കം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ 69-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രസിഡണ്ട് ടി.ഇ അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. 

നിലവിലുള്ള ഭാരവാഹികള്‍ ഐക്യകണ്‌ഠേന വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ടി.ഇ അബ്ദുല്ല (പ്രസി.), എ. അബ്ദുല്‍റഹ്‌മാന്‍, മീത്തല്‍ അബ്ദുല്ല, എന്‍.കെ അമാനുല്ല (വൈ. പ്രസി.), ടി.എ ഷാഫി (ജന. സെക്ര.), അഡ്വ. വി.എം മുനീര്‍, റഊഫ് പള്ളിക്കാല്‍, ബി.യു അബ്ദുല്ല (സെക്ര.), കെ.എം ഹനീഫ് (ട്രഷ.), ഹസൈനാര്‍ ഹാജി തളങ്കര (യതീംഖാന മാനേജര്‍), എം.എ ലത്തീഫ് (സ്‌കൂള്‍ മാനേജര്‍). കെ.എം അബ്ദുല്‍റഹ്‌മാന്‍, മുജീബ് അഹ്‌മദ്, ടി.ഇ മുക്താര്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 

ഷാനവാസ് ഖാസിമി പ്രാര്‍ത്ഥന നടത്തി. ടി.എ ഷാഫി സ്വാഗതവും വാര്‍ഷിക റിപ്പോര്‍ട്ട് അവതരണവും നടത്തി. കെ.എം ഹനീഫ് വാര്‍ഷിക കണക്ക് അവതരിപ്പിച്ചു. പി.എ സലാം, അഹമദ് ഹാജി അങ്കോല, എന്‍.എം അബ്ദുല്ല, ടി.എസ് ബഷീര്‍, ടി.എസ് ഗഫൂര്‍, ടി.എ മുഹമ്മദലി ബഷീര്‍, എം.എസ് അബൂബക്കര്‍, കെ.എ മുഹമ്മദ് ബഷീര്‍, കടവത്ത് ഹമീദ്, സഹീര്‍ ആസിഫ്, പി. അബ്ദുല്‍ സത്താര്‍, ഇ.എം അബ്ദുല്ല, അഷ്‌റഫ് ഫോര്‍യു, എ.എം ബഷീര്‍, എന്‍. ഇബ്രാഹിം, റസാഖ് പട്ടേല്‍, ഹാഷിം കടവത്ത്, ബഷീര്‍ കാര്‍വാര്‍, കെ.എച്ച് അഷ്‌റഫ്, ഗഫൂര്‍ തളങ്കര, അബ്ദുല്‍ മജീദ് സംസാരിച്ചു. എന്‍.കെ അമാനുല്ല നന്ദി പറഞ്ഞു.

Post a Comment

0 Comments