കണ്ണൂര്‍: റെയില്‍വെ സ്റ്റേഷനില്‍ ബോംബ് വെച്ചെന്ന വ്യാജ സന്ദേശമയച്ച പ്രതി പിടിയില്‍. നാലുവയല്‍ സ്വദേശി റിയാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലാണ് ഇയാള്‍ വ്യാജ സന്ദേശം അയച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ചൊവ്വാഴ്ച രാത്രി ഒന്‍പതോടെയാണ് കണ്ണൂര്‍ റെയില്‍വെ പൊലീസിന്റെ ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം എത്തിയത്. പിന്നാലെ, കണ്ണൂര്‍ ടൗണ്‍ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ സംശയകരമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
0 Comments