ഇംഗ്ലീഷ് കാർണിവെൽ മുക്കൂട് ഫെസ്റ്റായി മാറി - കുട്ടികൾക്കൊപ്പം ഗെയിം കളിക്കാൻ തിരക്കുകൂട്ടി രക്ഷിതാക്കളും

ഇംഗ്ലീഷ് കാർണിവെൽ മുക്കൂട് ഫെസ്റ്റായി മാറി - കുട്ടികൾക്കൊപ്പം ഗെയിം കളിക്കാൻ തിരക്കുകൂട്ടി രക്ഷിതാക്കളും

 



മുക്കൂട് :കുഞ്ഞുമക്കളുടെ പഠനമികവ് കാണാൻ വിദ്യാലയത്തിലെത്തിയ രക്ഷിതാക്കൾ, കുട്ടികളെക്കാൾ ആവേശത്തിൽ ഗെയിമുകളിൽ പങ്കാളികളായപ്പോൾ ഇംഗ്ലീഷ് കാർണിവെൽ അക്ഷരാർഥത്തിൽ മുക്കൂട് ഫെസ്റ്റ് ആയി മാറി.

 സമഗ്രശിക്ഷ കേരള ആവിഷ്കരിച്ച 'എൻഹാൻസിംഗ് ലേണിംഗ് ആംബിയൻസ് ' (ELA) പ്രോഗ്രാമിന്റെ ഭാഗമായി  *ബേക്കൽ ബി.ആർ.സി യുടെ* സഹകരണ ത്തോടെ മുക്കൂട് ഗവ: എൽ.പി.സ്കൂളിൽ ഒരുക്കിയ ഇംഗ്ലീഷ് കാർണിവൽ ആണ് കുട്ടികളുടെ പഠനമികവിന്റെ പ്രകടന വേദിയായത്. കോവിഡ് കാലം കുട്ടികളിലുണ്ടാ ക്കിയ പഠനപ്രയാസങ്ങൾ മറികടക്കുന്നതിനും വിവിധ മേഖലകളിൽ ആവശ്യമായ പിന്തുണ നൽകുന്നതിനും വേണ്ടിയാണ് 'ഇല' പദ്ധതിക്ക് എസ്.എസ്.കെ. രൂപം നൽകിയത്. ഭാഷ, ഗണിതം, പരിസര പഠനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 

     ഇംഗ്ലീഷിൽ The lost child എന്ന യൂനിറ്റിനെ അടിസ്ഥാനമാക്കി മുക്കൂട് സ്കൂളിൽ സംഘടിപ്പിച്ച  'ഇംഗ്ലീഷ് കാർണിവെലിൽ ബോൾ ഗെയിം, റിംഗ് ഗെയിം , ടംബ്ലർ ഗെയിം എന്നിവയ്ക്കൊപ്പം, ടോയ്സ്, ബുക്സ് , ഫുഡ് കോർട്ട്  തുടങ്ങിയവയും മിതമായ നിരക്കിൽ വ്യത്യസ്റ്റാളുകളിൽ ക്രമീകരിച്ചിരുന്നു. ഒപ്പം ഓപ്പൺ ഓഡിറ്റോറിയ ത്തിൽ പ്രീ പ്രൈമറി  കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി !  കുട്ടികൾക്കാവശ്യമായ പലഹാരങ്ങളും, പുസ്തകങ്ങളും യാതൊരു പിശുക്കുമില്ലാതെ രക്ഷിതാക്കൾ വാങ്ങിക്കൊടു ത്തപ്പോൾ രണ്ടു മണിക്കൂറിനുള്ളിൽ ബുക്സ്റ്റാളും ഫുഡ് കോർട്ടും കാലിയായി !

 ലളിതമായി സംഘടിപ്പിച്ച കാർണിവെലിന് വമ്പിച്ച സ്വീകാര്യത ലഭിച്ചതോടെ, വാർഷികാഘോഷത്തിന്റെ ഭാഗമായി സ്കൂളിനു പുറത്ത് പൊതുവേദിയിൽ മെഗാ കാർണിവെൽ സംഘടിപ്പിച്ച് വിദ്യാലയ മികവ് സമൂഹത്തെ ബോധ്യപ്പെടുത്താനുളള ആലോചനയിലാണ് മുക്കൂട് സ്കൂൾ പി.ടി.എ യും വിദ്യാലയ വികസന സമിതിയും .

     അജാനൂർ ഗ്രാമ പഞ്ചായത്ത് മെമ്പറും മുക്കൂട് സ്കൂൾ വികസന സമിതി ചെയർമാനുമായ എം.ബാലകൃഷ്ണൻ ഇംഗ്ലീഷ് കാർണിവെലും പ്രീ പ്രൈമറി കലോത്സവവും ഉദ്ഘാടനം ചെയ്തു. ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുരേശൻ.പി.കെ മുഖ്യ ഭാഷണം നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജി. പുഷ്പ, മുൻ പ്രഥമാധ്യാപകൻ ഒയോളം നാരായണൻ, മദർ പി.ടി.എ പ്രസിഡണ്ട് സുനിത പ്രകാശൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് റിയാസ് അമലടുക്കം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക കെ.ജയന്തി സ്വാഗതവും, വിജിത ടീച്ചർ നന്ദിയും പറഞ്ഞു. ധനുഷ് എം.എസ്, സുജിത. എ.വി , നൂർജഹാൻ.ബി, സൗമിനി, അസ്മാബി, രത്നമണി, പ്രീത, പത്മനാഭൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments