കാഞ്ഞങ്ങാട്-കാണിയൂര്‍ പാത തുടര്‍ നടപടികള്‍ കര്‍ണ്ണാടകയുടെ നിലപാട് അറിഞ്ഞ ശേഷം

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്-കാണിയൂര്‍ പാത തുടര്‍ നടപടികള്‍ കര്‍ണ്ണാടകയുടെ നിലപാട് അറിഞ്ഞ ശേഷം

 



കാഞ്ഞങ്ങാട്: ഏഴ് മണിക്കൂറിനകം കാഞ്ഞങ്ങാട് നിന്നും ബംഗ്‌ളൂരുവില്‍ എത്താന്‍ കഴിയുന്ന നിര്‍ദ്ദിഷ്ട കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ റെയില്‍പാതയുടെ തുടര്‍നടപടികള്‍ പാത സംബന്ധിച്ച് കര്‍ണ്ണാടക സര്‍ക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷമേ സാധ്യമാകുകയുള്ളൂവെന്ന് സംസ്ഥാന ഗതാഗതവകുപ്പ് അറിയിച്ചു.

കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ റെയില്‍പാത യാഥാര്‍ത്ഥ്യമാക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം കേരള മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തെ തുടര്‍ന്നാണ് ഗതാഗത വകുപ്പില്‍ നിന്നും ഇതുസംബന്ധിച്ച അറിയിപ്പ് ഉണ്ടായത്. വിഷയം 2022 സെപ്തംബര്‍ 18ന് കര്‍ണ്ണാടക മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിക്കുകയുണ്ടായി.

+കര്‍ണ്ണാടക സര്‍ക്കാര്‍ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ലഭിക്കുന്ന മുറയ്‌ക്കെ തുടര്‍ നടപടികള്‍ സാധ്യമാവുകയുള്ളൂവെന്ന് ഗതാഗതവകുപ്പ് അറിയിച്ചിട്ടുള്ളത്.

Post a Comment

0 Comments