LATEST UPDATES

6/recent/ticker-posts

സിയാറത്തിങ്കര മഖാം ഉറൂസ് സമാപിച്ചു



നീലേശ്വരം മരക്കാപ്പ് കടപ്പുറം സിയാറത്തിങ്കര മഖാം ഉറൂസ് സമാപിച്ചു. സമാപന സമ്മേളനം മാസീഫ് ചെയർമാൻ പി.എൻ.മുഹമ്മദ് കുഞ്ഞി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് വി.ഷാഫി അദ്ധ്യക്ഷത വഹിച്ചു.അബ്ദുൾ ജബ്ബാർ നിസാമി തിരുവട്ടൂർ മുഖ്യ പ്രഭാഷണം നടത്തി.കൂട്ടുപ്രാർത്ഥനയ്ക്ക് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ കല്ലായി കോഴിക്കോട് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പി.ബഷീർ, ട്രഷറർ എൻ.പി.അബ്ദുല്ല ഹാജി, വൈസ് പ്രസിഡൻറ് അഷറഫ് അഷറഫി, എ.മുസ്തഫ, പി.കെ.ഷെറിഫ്, മുഹമ്മദലി, എൽ.അയ്യൂബ്, ടി. ഷഹീർ, കെ.നൗഷാദ്, പി.റാഷിദ്, പി.എൻ ഷാനിദ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments