LATEST UPDATES

6/recent/ticker-posts

ആസ്‌ക് ആലംപാടി ജി.സി.സി കമ്മിറ്റിക്ക് പുതിയ നേതൃത്വം




ആലംപാടി: ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ  (ആസ്‌ക് ആലംപാടി) ജി.സി.സി കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. 2023-24 വര്‍ഷത്തേക്കുള്ള ആസ്‌ക് ആലംപാടി ജി.സി.സി കമ്മിറ്റിയെയാണ് പ്രസിഡന്റ് അദ്ദ്ര മേനത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ ജനറൽ ബോഡിയിലൂടെ തെരഞ്ഞെടുത്തത് . ജനറൽ സെക്രട്ടറി അഉഫ് കന്നിക്കാട് കഴിഞ്ഞ വര്‍ഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ദാവൂദ് മിഹ്റാജ് വരവ്, ചെലവ് കണക്കും അവതരിപ്പിച്ചു. കഴിഞ്ഞ ഒരു വർഷം ഒൻപത് ലക്ഷം രൂപയുടെ  ജീവകാരുണ്ണ്യ പ്രവർത്തനങ്ങളാണ് ആസ്‌ക് ജി.സി.സി കമ്മിറ്റി നടത്തിയത്. 

പുതിയ പ്രസിഡന്റായി ജൗഹറിനെയും  ,ജനറല്‍ സെക്രട്ടറിയായി കാദർ കുയിത്താസിനെയും , ട്രഷററായി  ദാവൂദ് മിഹ്റാജിനേയും തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ : വൈസ് പ്രസിഡന്റുമാരായി സിദ്ധിഖ് കോപ്പ, നസീർ ബിസ്മില്ല , റഫീഖ് ബുറാഖ, ജോയിൻ സെക്രട്ടറിമാരായി സിദ്ധിഖ് ബെൽപ്പു, സാദിഖ് മിഹ്റാജ്, യാസീൻ. സി.എച്ച് എന്നിവരെയും തെരെഞ്ഞെടുത്തു.

റിട്ടേണിങ് ഓഫിസർമാരായ ജാബു പൊളിറ്റ്‌, ഖാദർ മാഷ് എന്നിവർ ഓൺലൈൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Post a Comment

0 Comments