കാഞ്ഞങ്ങാട് തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന; സിഐടിയു കട അടപ്പിച്ചു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന; സിഐടിയു കട അടപ്പിച്ചു




കാഞ്ഞങ്ങാട്:  തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന ചെയ്ത  പൈലിയുടെ ചായക്കട  വഴിയോര  വ്യാപാര സ്വയം തൊഴില്‍ സമിതി(സിഐടിയു) കട അടപ്പിച്ചു.

 

മുന്‍ കാലങ്ങളില്‍ നിരവധി ഇത്തരം കച്ചവടക്കാര്‍ ഉണ്ടായിരുന്നു. യൂണിയന്റെ നിരന്തരമായ ഇടപെടല്‍ കൊണ്ട്  ഇത്തരക്കാര്‍ക്ക് ഇടം ഇല്ലായിരുന്നു.  കൊവിഡിന് ശേഷം സംഘടനയുടെ വിവരശേഖരണം  മന്തീഭവിച്ചത് പുനരാരംഭിച്ചതിനെ തുടര്‍ന്ന് മുനിസിപ്പാലിറ്റിയിലുo   പോലിസിനും  നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന വിവരം അറിയിച്ചിരുന്നതാണ്.    


താല്‍ക്കാലികമായി വന്‍കിട കച്ചവടക്കാരുടെ ബിനാമികളായി അനധികൃത കച്ചവടം ചെയ്യുന്നവരാണ് ഇത്തരം  പ്രവര്‍ത്തനം നടത്തുന്നത്.   പൈലിയുടെ പേരിലുള്ള കച്ചവടം ചെയ്യാനുള്ള  ലൈസന്‍സ് ക്യാന്‍സല്‍  ചെയ്യണമെന്ന്  അധികാരികളോട് യൂണിയന്‍  ആവശ്യപ്പെട്ടു.    

Post a Comment

0 Comments