യുണൈറ്റഡ് കപ്പ് ; ഗ്രീൻ സ്റ്റാർ അതിഞ്ഞാൽ ജേതാക്കൾ

LATEST UPDATES

6/recent/ticker-posts

യുണൈറ്റഡ് കപ്പ് ; ഗ്രീൻ സ്റ്റാർ അതിഞ്ഞാൽ ജേതാക്കൾ

 


 ചിത്താരി : ചിത്താരി വി പി റോഡ് യുണൈറ്റഡ് ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച യുണൈറ്റഡ് കപ്പ് 2023 സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് സമാപിച്ചു . ഗ്രീൻ സ്റ്റാർ അതിഞ്ഞാൽ ജേതാക്കളായി. ഫൈനൽ മത്സരത്തിൽ വോയിസ് ഓഫ് കോയാപ്പള്ളിയെയാണ് പരാജയപ്പെടുത്തിയത് .

അൻവർ ഹസ്സന്റെ അധ്യക്ഷതയിൽ നടന്ന സമാപന ചടങ്ങിൽ ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ ദർവീസ് കുളത്തിങ്കാൽ ജേതാക്കൾക്ക് ട്രോഫി കൈമാറി.റണ്ണേഴ്‌സപ്പിനുള്ള ട്രോഫി ക്ലബ്ബ് യു എ ഇ കമ്മിറ്റി സെക്രട്ടറി റഷീദ് കൂളിക്കാടും വിജയിൽകൾക്കുള്ള സമ്മാന തുക ഹനീഫ സി എച്ച് , അബ്ദുള്ള ഹാജി ജിദ്ദ എന്നിവർ കൈമാറി. ക്ലബ്ബ്‌ സെക്രട്ടറി ഹനീഫ ബി കെ, ട്രഷറർ ഷാനിദ് സി എം, ടൂർണമെന്റ് കമ്മിറ്റി വൈസ് ചെയർമാൻമാരായ ആഷിക് ഇസ്ഹാഖ് ,റിയാസ് കുളത്തിങ്കാൽ , ശിഹാബ് തായൽ, ശിഹാബ് കുളത്തിങ്കാൽ , ഷറഫുദ്ദീൻ , ഷഫീഖ് തിഡിൽ , ശിഹാബ് കുന്നുമ്മൽ, അസീസ്‌ എം എന്നിവർ ടൂർണമെന്റിലെ മികച്ച കളിക്കാർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ടൂർണ്ണമെന്റ് കമ്മിറ്റി കൺവീനർ ശരീഫ് സി എച്ച് സ്വാഗതവും ഷാനിദ് സി എം നന്ദിയും പറഞ്ഞു.


Post a Comment

0 Comments