ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തിയാണ് പിണറായി കേരളം ഭരിക്കുന്നത് : ബഷീർ വെള്ളിക്കോത്ത്

LATEST UPDATES

6/recent/ticker-posts

ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തിയാണ് പിണറായി കേരളം ഭരിക്കുന്നത് : ബഷീർ വെള്ളിക്കോത്ത്

 


അജാനൂർ : മുതുകിന് താങ്ങാൻ കഴിയാത്ത അധിക ഭാരം കയറ്റി വെച്‌ പ്രജകളോട് യുദ്ധം പ്രഖ്യാപിച്‌ കൊണ്ടാണ് പിണറായി വാഴ്ച മുന്നോട്ടു പോകുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് മുൻ സംസ്ഥാന വൈസ് പ്രെസിഡന്റ് ബശീർ വെള്ളിക്കോത്ത് ആരോപിച്ചു.കെട്ടിട പെർമിറ്റ് ഫീസ് ഇരുപത്തൊന്നിരട്ടിയും ഫോറം ഫീസ് 33 ഇരട്ടിയും വർദ്ധിപ്പിച്ച പിണറായി സർക്കാർ സേവനത്തിന് ലോകത്തേറ്റവും ഫീസ് വർദ്ധിപ്പിച്ചതിന് ഗിന്നസ് ബുക്കിൽ പേര് വരാനർഹത നേടിയിരിക്കുന്നു.മോഡിയും പിണറായിയും തമ്മിൽ ഒരൊറ്റക്കാര്യത്തിലെ മത്സരമുള്ളൂ അത് ജനദ്രോഹത്തിൽ ആര് മുന്നിലെന്ന കാര്യത്തിൽ മാത്രമാണ്.പിണറായിയുടെ പശുവിനും ചിന്താ ജെറോമിനും സൗകര്യം വർദ്ധിപ്പിക്കാൻ ജനങ്ങളെ പിഴിയുന്ന മുഖ്യൻ ഭൂസമരത്തിൽ എ കെ ജി ക്ക് കൂട്ടായിരുന്നു സഖാവ് സാമ്പന്മാരെ ആത്മഹത്യയിലേക്ക് തള്ളിയിടുകയാണ്.ഫാരിസ് അബൂബക്കറിന്റെ ബാപ്പ മരിച്ചേടത്ത് അടയിരിക്കാൻ നിറമുള്ള പിണറായിക്ക് സാംബൻ ആത്മഹത്യ ചെയ്താലെന്ത് ചേതമെന്നദ്ദേഹം പരിഹസിച്ചു.

വീട് പെർമിറ്റ്, അപേക്ഷ ഫീസുകൾ കുത്തനെ കൂട്ടിയ ഇടതു സർക്കാരിനെതിരെ മുസ്ലിം യൂത്ത് ലീഗ് അജാനൂർ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നദീർ കൊത്തിക്കാൽ അധ്യക്ഷത വഹിച്ചു .മുബാറക് ഹസൈനാർ ഹാജി, എ ഹമീദ് ഹാജി, പി എം ഫാറൂഖ്, ബഷീർ ജിദ്ധ,കെ എം മുഹമ്മദ്‌ കുഞ്ഞി, നൗഷാദ് എം പി,ഹസ്സൈനാർ മുക്കൂട്, ഖാലിദ് അറബിക്കാടത്ത്,ജബ്ബാർ ചിത്താരി,അയ്യൂബ് ഇക്ബാൽ നഗർ,ഹമീദ് ചേരക്കാടത്ത്, സലാം പാലക്കി, ഷുക്കൂർ പള്ളിക്കാടത്ത്,ഇബ്രാഹിം ആവിക്കൽ,ബഷീർ മുക്കൂട്, ആസിഫ് ബദർ നഗർ,മജീദ് ലീഗ്,മൊയ്‌ദീൻ കുഞ്ഞി മട്ടൻ, ആയിഷ ഫർസാന, ഷീബ ഉമ്മർ,ഹാജറ സലാം, മറിയക്കുഞ്ഞി കൊളവയൽ, തുടങ്ങിയവർ സംസാരിച്ചു, ഇഖ്ബാൽ വെള്ളിക്കോത്ത് സ്വാഗതവും അഷ്‌കർ അതിഞ്ഞാൽ നന്ദിയും പറഞ്ഞു

Post a Comment

0 Comments