കാഞ്ഞങ്ങാട്: മാധ്യമ പ്രവര്‍ത്തനം, രാഷ്ട്രീയം, അധ്യാപനം തുടങ്ങി എല്ലാ മേഖലകളിലും പ്രവര്‍ത്തിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്ന പി മുഹമ്മദ് കുഞ്ഞി മാസ്റ്ററെന്ന് കാഞ്ഞങ്ങാട് പ്രസ് ഫോറം സംഘടിപ്പിച്ച ചന്ദ്രിക ലേഖകനും പ്രസ് ഫോറം മുന്‍ പ്രസിഡന്റുമായിരുന്ന പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ടി.കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. ഫസലുറഹ്മാന്‍ സ്വാഗതം പറഞ്ഞു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി മുഹമ്മദ് അസ്ലം മുഖ്യ പ്രഭാഷണം നടത്തി. പി പ്രവീണ്‍ കുമാര്‍, ഇ.വി ജയകൃഷ്ണന്‍, കെ.എസ് ഹരി, മാനുവല്‍ കുറിച്ചിത്താനം, കാവുങ്കല്‍ നാരായണന്‍ മാസ്റ്റര്‍, വിജയന്‍ ഉപ്പിലക്കൈ, എന്‍ ഗംഗാധരന്‍, മാധവന്‍ പാക്കം, വിജയന്‍ ഉപ്പിലക്കൈ, ജയരാജന്‍ പ്രസംഗിച്ചു.
0 Comments