10-ാം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

LATEST UPDATES

6/recent/ticker-posts

10-ാം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

 


തിരുവനന്തപുരം:ചിറയിന്‍കീഴില്‍ 10–ാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറയിന്‍കീഴ് ശാർക്കര ശ്രീശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി രാഖിശ്രീ ആർ.എസ് (16) ആണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. കൂന്തള്ളൂർ പനച്ചുവിളാകം രാജീവ് - ശ്രീവിദ്യ ദമ്പതികളുടെ മകളാണ്.

കഴിഞ്ഞ ദിവസം 10–ാം ക്ലാസ് പരീക്ഷാ ഫലം വന്നപ്പോൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി തിളക്കമാർന്ന വിജയം നേടിയ വിദ്യാർഥിനിയാണ്. രാഖിശ്രീ ഉൾപ്പെടെ വിജയിച്ച കുട്ടികളെല്ലാം ഇന്ന് സ്കൂളിൽ എത്തിയിരുന്നു. പിന്നീട് വൈകുന്നേരത്തോടെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.പൊലീസ് സ്ഥലത്തെത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.

Post a Comment

0 Comments