പെട്രോൾ പമ്പിൽ നിന്ന് ഫോൺ ഉപയോഗിച്ചു; തീ പടർന്നുപിടിച്ച് പെൺകുട്ടിക്ക് ദാരുണാന്ത്യം

LATEST UPDATES

6/recent/ticker-posts

പെട്രോൾ പമ്പിൽ നിന്ന് ഫോൺ ഉപയോഗിച്ചു; തീ പടർന്നുപിടിച്ച് പെൺകുട്ടിക്ക് ദാരുണാന്ത്യം



പെട്രോൾ പമ്പിൽ നിന്ന് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെ തീ പടർന്നുപിടിച്ച് പെൺകുട്ടി മരിച്ചു. കർണാടകയിലെ തുംകുർ ജില്ലയിലാണ് സംഭവം. പതിനെട്ടുകാരിയായ ഭവ്യയാണ് മരിച്ചത്. പ്ലാസ്റ്റിക് കാനിൽ പെട്രോൾ നിറയ്ക്കുന്നതിനിടെയാണ് അപകടം നടന്നത്. ഭവ്യയും അമ്മ രത്‌നമ്മയും (46) ഇരുചക്ര വാഹനത്തിലാണ് പെട്രോൾ വാങ്ങാനെത്തിയത്. കുപ്പിയിൽ പെട്രോൾ നിറയ്ക്കുന്നതിനിടെ പെൺകുട്ടി മൊബൈൽ ഫോൺ ഉപയോഗിക്കുകയായിരുന്നു. ഇതോടെ തീ പടർന്നുപിടിച്ചു. മൊബൈൽ ഫോണിൽ നിന്ന് തീപിടിച്ചതാണ് അപകട കാരണം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

തീ പടർന്നതോടെ വാഹനത്തിൽ നിന്ന് എഴുന്നേറ്റ് ചാടിയ പെൺകുട്ടിക്ക് പൊള്ളലേറ്റു. ഗുരുതരമായി പരിക്കേറ്റ ഭവ്യയെ ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. രത്‌നമ്മയ്ക്കും സാരമായ പൊള്ളലേറ്റിട്ടുണ്ട്.

Post a Comment

0 Comments