പള്ളിക്കൽ മാഹിച്ചാൻ്റെ 10 മക്കളുടെ മക്കളും പെരമക്കളും മരുമക്കളും ചെറുമക്കളുമടങ്ങുന്ന നാല് തലമുറയുടെ കുടുബ സംഗമം കോട്ടിക്കുളം പാലക്കുന്ന് ഗ്രീൻവുഡ് പബ്ലിക്ക് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. തറവാടിന്റെ പാരമ്പര്യം കുഞ്ഞുമക്കളിൽ പകർന്ന് നൽകുക എന്ന ഉദ്ദേശത്തോടെ നടത്തിയ കുടുംബ സംഗമത്തിൽ അബൂബക്കർ പള്ളിക്കാലിന്റെ സാനിധ്യത്തിൽ മുഹമ്മദ് ശാഫി പള്ളിക്കാൽ സ്വാഗതം പറഞ്ഞു. മുഹമ്മദ് കുഞ്ഞി പള്ളിക്കാൽ ആശംസ പ്രസംഗം നടത്തി. അബൂബക്കർ പള്ളിക്കാൽ, മുഹമ്മദ് കുഞ്ഞി പള്ളിക്കാൽ, അബ്ദുൾ ഖാദാർ പള്ളിക്കാൽ, ശാഫി പള്ളിക്കാൽ, സുഹറ ഉസ്മാൻ , ആയിശ അബ്ദുൾ ഖാദർ, സഫിയ അബ്ദുള്ള, ആസിയ ആലിക്കുഞ്ഞി, നെഫീസ മൂസ എന്നീ മുതിർന്ന
കുടുംബാംഗങ്ങളെ ആദരിച്ചു. ഉമർ അബ്ദുള്ള ഹുദവിയും, ഫാത്തിമ അബ്ദുള്ളയും മോട്ടിവേഷൻ ക്ലാസ് നടത്തി.
പാട്ട്, ചിത്രരചന, കാലിഗ്രഫി, കടംകഥ, കുസൃതി ചേദ്യങ്ങൾ, ഇസ്ലാമിക് ക്വസ്, ഫുഡ് ഫെസ്റ്റ്, കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക മത്സരങ്ങളും കുടുംബ സംഗമത്തിന് ആവേശമായി. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും പ്രോത്സാഹന സമ്മാനം നൽകി. ഫൗസിയ സൈഫുദ്ദീന്റെ നന്ദിയോടെ കുംടുബസംഗമം സമാപിച്ചു.
0 Comments