അബൂബക്കര്‍ നീലേശ്വരത്തിന്റെ രചനകള്‍ എന്നും ജീവിക്കും: ഡോ. ഖാദര്‍ മാങ്ങാട്

അബൂബക്കര്‍ നീലേശ്വരത്തിന്റെ രചനകള്‍ എന്നും ജീവിക്കും: ഡോ. ഖാദര്‍ മാങ്ങാട്


 കാഞ്ഞങ്ങാട്: അബൂബക്കര്‍ നീലേശ്വരത്തിന്റെ രചനകള്‍  എന്നും ജീവിക്കുമെന്ന് മുന്‍ കണ്ണൂര്‍ വി.സി ഡോ: ഖാദര്‍ മാങ്ങാട് .

കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ നേതൃത്വത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായ അബൂബക്കര്‍ നീ ലേശ്വരത്തിന്റെ  76ാം പിറന്നാള്‍ ആഘോഷവും  കഥാ സായാഹ്നവും നിടുങ്കണ്ടയിലെ അബൂബക്കര്‍ നീ ലേശ്വരത്തി ന്റെ വീട്ടില്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അ ്േദ്ദഹം. വൈകാരികതയും അനുഭവങ്ങളും  നിറഞ്ഞ കഥകളാണ് അദ്ദേഹത്തിന്റെതെന്നും ഡോ: ഖാദര്‍ മാങ്ങാട് കൂട്ടി ചേര്‍ത്തു.
 സ്വന്തം രചനകളില്‍ക്കൂടിയും സന്താനങ്ങളില്‍ക്കൂടിയും ജീവിക്കാനുള്ള ഭാഗ്യം എഴുത്തുകാര്‍ക്കു മാത്രം സ്വന്തമെന്നും ഇതിനാലാണ് എഴുത്തുകാരെ സമൂഹം മാനിക്കുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പ്രസ് ഫോറം പ്രസിഡന്റ് ടി.കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഫസലുറഹ്മാന്‍ ആമുഖ പ്രഭാഷണം നടത്തി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മാനുവല്‍ കുറിച്ചിത്താനം ആദര ഭാഷണവും നടത്തി. എഴുത്തുകാരും പത്രപ്രവര്‍ത്തകരുമായ .പി.വി ഷാജികുമാര്‍, സുറാബ്, അരവിന്ദന്‍ മാണിക്കോത്ത്,  മുഹമ്മദ് കുഞ്ഞി നീലേശ്വരം, സി. അമ്പുരാജ്, ബിന്ദു മരങ്ങാട്, , സുകുമാരന്‍ പെരിയച്ചൂര്‍, സന്തോഷ് ഒഴിഞ്ഞവളപ്പ്, ജലീല്‍ രാമന്തളി, മുഹമ്മദ് കുഞ്ഞി കുട്ട്യാനം, ഷാജഹാന്‍ തൃക്കരിപൂര്‍, എം എസ് മുഹമ്മദ് കുഞ്ഞി ,ഡോ.എന്‍ പി വിജയന്‍ ,ഡോ.സന്തോഷ് പനയാല്‍,ഇവിആനന്ദാ കൃഷ്ണന്‍ മാസ്റ്റര്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതവും  പി പ്രവീണ്‍ കുമാര്‍  നന്ദിയും പറഞ്ഞു. കെ.എസ് ഹരി, ശ്യാം ബാബു ,ഇ കെ.കെ പടന്നക്കാട്, ടി മുഹമ്മദ് അസ്ലം, ടി.കെ പ്രഭാകര കുമാര്‍, കെ ബാബു ,ഇ.വി. വിജയന്‍ ,മാധവന്‍ പാക്കം ,മനോജ് റഹ്ബി, പ്രമോദ് കാലിയടുക്കം ,എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments