LATEST UPDATES

6/recent/ticker-posts

'വിതച്ചത് നേടാം ചോല' എസ് കെ എസ് എസ് എഫ് പരിസ്ഥിതി കാമ്പയിന് കാഞ്ഞങ്ങാട് മേഖലയിൽ പ്രൗഢ തുടക്കം

കാഞ്ഞങ്ങാട് : 'വിതച്ചത് നേടാം ചോല ' എന്ന ശീർഷകത്തിൽ എസ് കെ എസ് എസ് എഫ് ആചരിച്ചു വരുന്ന പരിസ്ഥിതി കാമ്പയിന് കാഞ്ഞങ്ങാട് മേഖലയിൽ പ്രൗഢ തുടക്കം. കാഞ്ഞങ്ങാട് കടപ്പുറം ബാവ നഗറിൽ വൃക്ഷ തൈ  നട്ട് എസ് കെ എസ് എസ് എഫ് ജില്ലാ ഉപാദ്യക്ഷൻ സഈദ് അസ്അദി പുഞ്ചാവി മേഖലാ തല ഉദ്ഘാടനം ചെയ്തു. മേഖല ജനറൽ സെക്രട്ടറി ശരീഫ് മാസ്റ്റർ ബാവ നഗർ അദ്യക്ഷനായി.
ബാവ നഗർ മഹല്ല് ജനറൽ സെക്രട്ടറി സി കെ അഷ്‌റഫ്‌,  ബാവ നഗർ ശാഖ പ്രസിഡന്റ്‌ എം സി ശരീഫ്,  ജാഫർ സി എച്ച്,  സി എച്ച് നജ്മുദ്ധീൻ,  എൻ കെ അഹ്‌മദ്‌,  എം എ ജാഫർ എന്നിവർ സന്നിഹിതരായി.

 

Post a Comment

0 Comments