ആറ് വയസുകാരിയെ വെട്ടിക്കൊന്ന കേസിലെ പ്രതി മഹേഷ് ആത്മഹത്യക്ക് ശ്രമിച്ചു

ആറ് വയസുകാരിയെ വെട്ടിക്കൊന്ന കേസിലെ പ്രതി മഹേഷ് ആത്മഹത്യക്ക് ശ്രമിച്ചു

 



മാവേലിക്കരയില്‍ ആറ് വയസുകാരിയെ വെട്ടിക്കൊന്ന കേസിലെ പ്രതി മഹേഷ് ആത്മഹത്യക്ക് ശ്രമിച്ചു. മാവേലിക്കര സബ് ജയിലില്‍വെച്ച് ഇയാള്‍ കഴുത്ത് മുറിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല


ഇന്നലെ രാത്രി എട്ട് മണിയോടെയാണ് മാവേലിക്കരയില്‍ കൊലപാതകം നടന്നത്. ആറ് വയസുകാരി നക്ഷത്രയാണ് കൊല്ലപ്പെട്ടത്. മഴു ഉപയോഗിച്ചായിരുന്നു മഹേഷ് മകളെ ആക്രമിച്ചത്. ഒറ്റ വെട്ടിന് നക്ഷത്ര കൊല്ലപ്പെട്ടു. ആക്രമണത്തില്‍ കുട്ടിയുടെ സുഷുമ്‌നയും നട്ടെല്ലും വിച്ഛേദിക്കപ്പെട്ടിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ മഹേഷിന്റെ അമ്മ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment

0 Comments