മതിലകം: നമസ്ക്കാരത്തിനിടെ കുഴഞ്ഞ് വീണ് വയോധികൻ മരിച്ചു
. കൂളിമുട്ടം കാതിക്കോട് തേപറമ്പിൽ അബ്ദുൽ കരീം (71) ആണ് മരിച്ചത്.
കാതിക്കോട് ജുമാ മസ്ജിദിൽ ബുധനാഴ്ച വൈകീട്ട് മഗ് രിബ് നിസ്ക്കാരത്തിനിടെയാണ് സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ആമിന. മക്കൾ: മിസിരിയ, റഹ്മത്ത്, സുഫിരിയ. മരുമക്കൾ: അജീഷ്, ഷമീർ (ദുബൈ), അൻസാരി. മയ്യിത്ത് കാതിക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
0 Comments