കണ്ണൂര്‍ സര്‍വകലാശാല കാമ്പസിൽ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

കണ്ണൂര്‍ സര്‍വകലാശാല കാമ്പസിൽ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ



കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസില്‍ രണ്ടാം വർഷ പിജി വിദ്യാർഥി മരിച്ച നിലയിൽ. വയനാട് സ്വദേശി ആനന്ദ് കെ ദാസിനെയാണ് കാമ്പസിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.


ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെ എട്ടുമണി വരെ ആനന്ദിനെ കാമ്പസില്‍ കണ്ടിരുന്നതായി സഹപാഠികൾ പറഞ്ഞു. പിന്നീട് 11 മണിയോടെയാണ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.


എന്നാൽ മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ കണ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments