1.2 കിലോ കഞ്ചാവുമായി കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

1.2 കിലോ കഞ്ചാവുമായി കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റില്‍

  കാഞ്ഞങ്ങാട്: സ്‌കൂട്ടിയില്‍ കടത്തിയ 1.200 ഗ്രാം കഞ്ചാവുമായി നോര്‍ത്ത് കോട്ടച്ചേരി ഇഖ്ബാല്‍ റോഡിലെ മന്‍സൂറി(24) നെ പൊലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം നെടുങ്കണ്ടയില്‍ വെച്ചാണ് പിടികൂടിയത്. മന്‍സൂര്‍ ഓടിച്ച് പോവുകയായിരുന്ന സ്‌കൂട്ടി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായര്‍, നീലേശ്വരം സി.ഐ കെ. പ്രേംസദന്‍, എസ്.ഐ വിശാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. സ്‌കൂട്ടിയും കഞ്ചാവും കസ്റ്റഡിയിലെടുത്തു.

സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗിരീഷ്, അനന്തകൃഷ്ണന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രബീഷ്, സുരേന്ദ്രന്‍, പൊലീസ് ഡ്രൈവര്‍ ജയേഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Post a Comment

0 Comments