വിട്‌ളയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കൂള്‍ വരാന്തയില്‍ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേര്‍ കസ്റ്റഡിയില്‍

LATEST UPDATES

6/recent/ticker-posts

വിട്‌ളയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കൂള്‍ വരാന്തയില്‍ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേര്‍ കസ്റ്റഡിയില്‍

 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കൂള്‍ വരാന്തയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. പെണ്‍കുട്ടിയെ അവശനിലയില്‍ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാറുകാരിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ വിട്‌ള പൊലീസ് കേസെടുത്തു. പ്രതികള്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്നവരാണെന്ന് വിട്‌ള പൊലീസ് പറഞ്ഞു. മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ ആണ്‍സുഹൃത്ത് പെണ്‍കുട്ടിയെ കുടുംബാംഗങ്ങള്‍ അറിയാതെ വിളിച്ചിറക്കി കൊണ്ടുപോയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ സ്‌കൂള്‍ വരാന്തയിലേക്ക് കൊണ്ടുപോവുകയും മറ്റ് നാലുപേരെ വിവരമറിയിക്കുകയും ചെയ്തു. ഇവര്‍ കൂടി എത്തിയതോടെ പെണ്‍കുട്ടിയെ ആണ്‍സുഹൃത്തടക്കം അഞ്ചുപേര്‍ ചേര്‍ന്ന് നേരം പുലരുംവരെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് വിട്‌ള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും വീട്ടുകാര്‍ ഉടന്‍ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആസ്പത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയിലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞത്. കസ്റ്റഡിയിലുള്ളവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Post a Comment

0 Comments