സ്വാതന്ത്ര്യ സമര ചരിത്രങ്ങളുടെ നിശ്ചല ദൃശ്യമൊരുക്കി എം.ഐ.സി സ്കൂൾ വിദ്യാർത്ഥികൾ

LATEST UPDATES

6/recent/ticker-posts

സ്വാതന്ത്ര്യ സമര ചരിത്രങ്ങളുടെ നിശ്ചല ദൃശ്യമൊരുക്കി എം.ഐ.സി സ്കൂൾ വിദ്യാർത്ഥികൾ

 



ചട്ടഞ്ചാൽ : മലബാർ ഇസ്ലാമിക് കോംപ്ലക്സ് ക്യാമ്പസിൽ നടന്ന എഴുപത്തി ഏഴാമത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ സ്വാതന്ത്ര്യ സമര ചരിത്രങ്ങളുടെ എശ്ചല ദൃശ്യമൊരുക്കി എം.ഐ.സി  ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾ . സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജാലിയൻവാലാബാഗ് ,വാഗൺ ട്രാജഡി , ഉപ്പ് സത്യാഗ്രഹം , തുടങ്ങിയ സമര ചരിത്രങ്ങളുടെ ദൃശ്യവിഷ്കാരമാണ് വിദ്യാർത്ഥികൾ സ്കൂളിൽ പ്രദർശിപ്പിച്ചത്.  സ്റ്റുഡൻസ് എക്സ്പോ , കൊളാഷ് , മാഗസിൻ നിർമ്മാണം തുടങ്ങിയ വിവിധയിനം മത്സര പരിപാടികളും സംഘടിപ്പിച്ചു.

സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിന പരിപാടിയിൽ മലബാർ ഇസ്ലാമിക് കോംപ്ലക്സ് ജനറൽ സെക്രട്ടറി യു. എം അബ്ദുറഹ്മാൻ മൗലവി പതാക ഉയർത്തി. പഠനവും പ്രവർത്തനവും രാജ്യത്തിനും , രാജ്യനന്മക്കുമായിരിക്കണമെന്നും ഓരോ സ്വാതന്ത്യ ദിനവും ഈ രാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിച്ച ധീര ദേശാഭിമാനികളെ ഓർക്കാനും അവരെ പഠിക്കാനുമുള്ള അവസരമായി കാണണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഉണർത്തി. ചടങ്ങിൽ  പ്രിൻസിപ്പാൾ അനസ് ഹുദവി, മാനേജ്മെന്റ് കമ്മിറ്റി പ്രതിനിധി ജലീൽ കടവത്ത്,മുസ്തഫ ഹുദവി തിരുവട്ടൂർ, മശൂദ് ഹുദവി, ഇമാദ് കോർഡിനേറ്റർ സിറാജ് ഹുദവി തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments