ചെടിച്ചട്ടിയിൽ കഞ്ചാവ് തൈകൾ നട്ടു വളർത്തി, ഐടി ജീവനക്കാരൻ അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

ചെടിച്ചട്ടിയിൽ കഞ്ചാവ് തൈകൾ നട്ടു വളർത്തി, ഐടി ജീവനക്കാരൻ അറസ്റ്റിൽ

 


തൃപ്പൂണിത്തുറ:  ചെടിച്ചട്ടിയിൽ കഞ്ചാവ് തൈകൾ നട്ടു വളർത്തിയ ഐടി ജീവനക്കാരനെ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പുറക്കാട് പഴങ്ങനാട് പ്രഗീത് ഭവനിൽ പ്രഗീതിനെയാണ് (39) അറസ്റ്റ് ചെയ്തത്. എസ്എൻ ജംക്‌ഷനു സമീപം വാടകയ്ക്കു താമസിക്കുന്ന വീട്ടിലാണ് പ്രതി 2 കഞ്ചാവ് തൈകൾ വളർത്തിയത്.


ഇവിടെ നിന്ന് 7 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഹിൽപാലസ് പൊലീസ് ഇൻസ്പെക്ടർ പി.എച്ച് സമീഷ്, എസ്ഐ വി.ആർ. രേഷ്മ, എഎസ്ഐ സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബൈജു, പോൾ മൈക്കിൾ, ജയേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments