അജാനൂര്‍ പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഉദ്ഘാടനം നാലിന്

LATEST UPDATES

6/recent/ticker-posts

അജാനൂര്‍ പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഉദ്ഘാടനം നാലിന്

 


കാഞങ്ങാട്: അജാനൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റീവ് കെയര്‍ യൂണിറ്റി ന്റെ ഉദ്ഘാടനം നാലിന് വൈകീട്ട് ആറു മണിക്ക് മാണിക്കോത്ത് മഡിയനില്‍ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് മുബാറക് ഹ സൈനാര്‍ ഹാജി പത്ര സ മ്മേളനത്തില്‍ അറിയിച്ചു. ആ പരിപാടിയില്‍ വെച്ച് അജാനൂര്‍ പാലിയേറ്റീവ് ഹോം കെയര്‍ യൂണിറ്റിനായി മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗമായിരുന്ന  പ രേതനായ മെ ട്രോ മുഹമ്മദ് ഹാജിയുടെ സ്മരണാര്‍ഥം മക്കള്‍ നല്‍കുന്ന മെട്രോ മുഹമ്മദ് ഹാജി മെ മ്മോറിയല്‍ പാലി യേറ്റീവ് ഹോം കെയര്‍ വാഹന സമര്‍പ്പണവും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. പരിപാടിയില്‍ മുസ്ലിംലീഗ് സംസ്ഥാനജില്ലാമണ്ഡലംപഞ്ചായത്ത് തല ഭാരവാഹികള്‍ സംബന്ധിക്കും. കിടപ്പ് രോഗികള്‍ക്ക് സ്വാന്തനമായി മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ 2020 ആഗസ്റ്റ് 15ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത പൂ ക്കോയ തങ്ങള്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ 23ആമത് യൂണിറ്റാണ് അജാനൂര്‍ പഞ്ചായത്തി ലെ മാണി ക്കോത്ത് മഡിയനില്‍ സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത്. മാരക രോഗത്താല്‍ കിടപ്പിലായ രോഗികള്‍ക്ക് കഴിയുന്ന രീതിയില്‍ ചികില്‍സ സഹായം നല്‍കാനായിട്ടാണ് അജാനൂര്‍ പൂ ക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റീവ് കെയറിന്റെ പ്രധാന പരിഗണന. അനൗ ദ്യോഗിക കണക്ക് പ്രകാരം അജാനൂര്‍ പഞ്ചായത്തില്‍ മാത്ര മൂ ന്നോ റോളം രോഗികളുണ്ട്. ഇവര്‍ക്കായി പരിശീലനം സിദ്ധിച്ച 54 വളണ്ടിയര്‍മാര്‍ അജാനൂര്‍ പാലി യേറ്റീവ് കെയര്‍ സംവിധാനത്തിലുണ്ട്. രണ്ട് നഴ്‌സുമാരുമുണ്ട്. കുടാതെ മൂന്നു ലക്ഷം രൂപയുടെ മരുന്നുകളും അജാനൂര്‍ പൂ ക്കോയ തങ്ങള്‍ ഹോസ്പിസ് കെയര്‍ യൂണിറ്റ് സംവിധാത്തി ലൊരുക്കിയിട്ടുണ്ട്. ആഴ്ചയില്‍ ഒരു ദിവസം ഐശ്വല്‍ ആസ്പത്രിയുമായി സഹകരിച്ച് കിടപ്പ് രോഗികള്‍ക്ക് ചികില്‍സ നല്‍കാനുമുള്ള പദ്ധതിയുമുണ്ട്. പത്ര സ മ്മേളനത്തില്‍ അജാനൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ജന.സെക്രട്ടറി ബഷീര്‍ ചിത്താരി, അജാനൂര്‍ പൂ ക്കോയ തങ്ങള്‍ ഹോസ്പിസ് പാലി യേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.കെ അബ്ദുല്ല ഹാജി, വര്‍ക്കിംഗ് ചെയര്‍മാന്‍ ഖാലിദ് അറബിക്കാടത്ത്, ജന.കണ്‍വീനര്‍ കുല്‍ബുദ്ധീന്‍ പാലായി,  കോഡിനേറ്റര്‍ ഷംസുദ്ധീന്‍ കൊളവയല്‍ എന്നിവര്‍ സംബന്ധിച്ചു

Post a Comment

0 Comments