കാസർകോട്: ഗണേശ ചതുര്‍ത്ഥി പ്രമാണിച്ച് ജില്ലയിൽ സെപ്റ്റംബര്‍ 19ന് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. ഷെഡ്യൂള്‍ അനുസരിച്ച് പരീക്ഷകൾ നടത്തും.
ചിങ്ങ മാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർഥി ദിവസത്തിൽ ആഘോഷിക്കുന്ന ഉത്സവമാണ് വിനായക ചതുർഥി. ഹിന്ദുക്കളുടെ പ്രധാന ആരാധന മൂർത്തിയായ ഗണപതിയുടെ ജന്മദിനമാണ് ഗണേശ ചതുർത്ഥി.
കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിനായക പ്രതിമയുമായി ഘോഷയാത്ര നടത്തിയാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. അവസാന ദിവസം പ്രതിമകള്‍ കടലിലും പുഴയിലും നിമഞ്ജനം ചെയ്യുകയാണ് പതിവ്.
0 Comments