കാസര്‍ഗോഡ്; കളനാട് ഉമ്മയേയും അഞ്ചുവയസ്സുള്ള മകളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കളനാട് അരമങ്ങാനത്തെ താജുദ്ദീന്റെ ഭാര്യ ഉദുമ സ്വദേശി റുബീന (30), മകൾ ഹനാന മറിയം (5) എന്നിവരാണ് മരിച്ചത്. കളനാട് ഹൈദ്രോസ് ജമാഅത്ത് സ്കൂളിൽ അധ്യാപികയാണ് റുബീന.
മകളെയുമെടുത്ത് റുബീന കിണറ്റിൽ ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ഇവരെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ സമീപത്തെ കിണറിനടുത്ത് ചെരിപ്പുകള്‍ കണ്ടെത്തി.
കിണറ്റിൽ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടത്. പൊലീസും ഫയര്‍ഫോഴ്സസും എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹം കാസർകോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു
0 Comments