കാസർകോട് നഗരസഭയുടെ ആദ്യ ഹെൽത്ത് വെൽനസ്സ് സെന്റർ ഉദ്ഘാടനം നാളെ

LATEST UPDATES

6/recent/ticker-posts

കാസർകോട് നഗരസഭയുടെ ആദ്യ ഹെൽത്ത് വെൽനസ്സ് സെന്റർ ഉദ്ഘാടനം നാളെ



കാസർകോട്: കാസർകോട് നഗരസഭ സമ്പൂർണ്ണ ആരോഗ്യം ലക്ഷ്യം വെച്ചുകൊണ്ട് ദേശീയ ആരോഗ്യ മിഷന്റെ സഹായത്തോടെ നഗര ആരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ നടപ്പിലാക്കുന്ന ഹെൽത്ത് വെൽനസ്സ് സെന്ററിന്റെ ആദ്യ കേന്ദ്രം ഒക്ടോബർ 06 ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ നടപ്പിലാക്കുന്ന 3 കേന്ദ്രങ്ങളിൽ പ്രവർത്തന സജ്ജമായ തളങ്കര നുസ്രത് നഗറിലെ കേന്ദ്രമാണ് വൈകുന്നേരം 4.30ന് നടക്കുന്ന ചടങ്ങിൽ  ഉദ്ഘാടനം ചെയ്യുന്നത്. നഗരസഭ ചെയർമാൻ അഡ്വ. വി.എം മുനീർ അദ്ധ്യക്ഷത വഹിക്കും. കാസർകോട് ഡി.എം.ഒ ഡോ. എ.വി. രാംദാസ് മുഖ്യാതിഥിയായിരിക്കും. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഖാലിദ് പച്ചക്കാട് സ്വാഗതം പറയും. നഗരസഭാ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ അബ്ബാസ് ബീഗം,  ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, റീത്ത ആർ, രജനി കെ, കൗൺസിലർമാരായ സവിത, ലളിത എം, നഗരസഭ സെക്രട്ടറി ദിലീഷ് എൻ.ഡി, എച്ച്.എസ്. ലതീഷ് കെ.സി, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ജമാൽ, നഗര ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർമാരായ ഡോ. തേജസ്വിനി, ഡോ. ഫിദ, അർബൻ ഹെൽത്ത് കോർഡിനേറ്റർ അലക്‌സ് ജോസ് സംബന്ധിക്കും. വാർഡ് കൗൺസിലർ സഹീർ ആസിഫ് നന്ദി പറയും.

Post a Comment

0 Comments