അജാനൂർ : മുക്കൂട് സെൻട്രൽ ഹിദായത്തുൽ ഇസ്ലാം മുസ്ലിം ജമാഅത്ത് മീലാദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ഇശ്ഖേ ഹുസൂർ 2023 സമാപിച്ചു.
മീലാദ് സമ്മേളനം മുക്കൂട് സെൻട്രൽ ജുമാമസ്ജിദ് മുദരിസ് ഹാഫിള് ബാസിത്ത് നിസാമി ഉദ്ഘാടനം ചെയ്തു. ഹിദായത്തുൽ ഇസ്ലാം മീലാദ് കമ്മിറ്റി സ്വാഗത സംഗം ചെയർമാൻ ശാഫി മാളികയിൽ അദ്ധ്യക്ഷത വഹിച്ചു ജനറൽ കൺവീനർ ആബിദ് മൊയ്‌ദു മുക്കൂട് സ്വാഗതം പറഞ്ഞു ഹിദായത്ത് സിബയാൻ മദ്രസ സദർ മുഅല്ലിം യൂനുസ് ഫൈസി കാക്കടവ് മുഖ്യ പ്രഭാഷണം നടത്തി.
ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് യൂസഫ് ഹാജി തായൽ, ജന: സെക്രട്ടറി കെ കെ മുഹമ്മദ്, ട്രഷറർ ഹംസ ആൽഅമീൻ, യു എ ഇ കമ്മിറ്റി പ്രസിഡന്റ് ഹനീഫ ഒ കെ സ്വാഗത സംഘം വൈസ് ചെയർമാൻ ശരീഫ് റമദാൻ ലത്തീഫ് കാരയിൽ, അയ്യൂബ് കാരയിൽ, ജോയിൻ കൺവീനർ ബക്കർ വയനാട് മുനീർ കാരായിൽ ബഷീർ ബഡക്കൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ട്രഷറർ ജലീൽ ബഡക്കൻ നന്ദി പറഞ്ഞു.
മദ്രസാ വിദ്യാർത്ഥികളുടെ വിവിധ ഇനം കലാപരിപാടികൾ , ദഫ് മുട്ട് ഫ്ലവർ ഷോ എന്നിവയുംഅരങ്ങേറി. രണ്ടാം ദിവസം മജ്ലിസുന്നൂറും കൂട്ടപ്രാത്ഥനയും സമ്മാനധാന വിതരണവും നടത്തി. മജ്ലിസ് നൂറിന് സയ്യിദ് സിറാജുദ്ധീൻ തങ്ങൾ നേതൃത്വം നൽകി .
മൂന്നാം ദിവസം രാവിലെ മഹല്ലിലെ മുഴുവൻ അംഗങ്ങളും മദ്രസ വിദ്യാർത്ഥികളും അണിനിരന്ന് കൊണ്ട് സ്കൗട്ട് പരേഡിന്റെയും ദഫ് മുട്ടിന്റെയും ഫ്ലവർ ഷോയുടെയും അകമ്പടിയോട് കൂടി മീലാദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വർണ്ണശബളമായ നബിദിന ഘോഷയാത്ര നടത്തി
0 Comments