ജെ സി ഐ സോൺ 19 ന്റെ 'ഔട്ട്സ്റ്റാൻഡിംഗ് ഹെൽത്ത് കെയർ വിഷനറി' അവാർഡ് ഖാലിദ് സി പാലക്കിക്ക് നൽകി

LATEST UPDATES

6/recent/ticker-posts

ജെ സി ഐ സോൺ 19 ന്റെ 'ഔട്ട്സ്റ്റാൻഡിംഗ് ഹെൽത്ത് കെയർ വിഷനറി' അവാർഡ് ഖാലിദ് സി പാലക്കിക്ക് നൽകികാഞ്ഞങ്ങാട്: കണ്ണൂർ, കാസർഗോഡ് , വയനാട്, മാഹി ജില്ലകൾ ഉൾപ്പെടുന്ന ജെസിഐ സോൺ 19 ലെ 2023 വർഷത്തെ പ്രൊഫഷണൽ, സാമൂഹിക ,ബിസിനസ്സ് രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കുള്ള അവാർഡുകൾ നൽകി.  ആതുരരംഗത്തെ മികച്ച സേവനത്തിനുള്ള "ഔട്ട്സ്റ്റാൻഡിംഗ് ഹെൽത്ത് കെയർ വിഷനറി" അവാർഡ്  കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റൽ ഡയറക്ടർ ഖാലിദ് സി പാലക്കിക്ക് ലഭിച്ചു. തളിപറമ്പ് ബാബിൽ ഗ്രീൻ കൺവെൻഷൻ സെൻ്ററിൽ വെച്ച് നടന്ന ചടങ്ങിൽ ജെസിഐ ഇന്ത്യ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ  അഡ്വ. രവിശങ്കർ അവാർഡ് നൽകി. സോൺ പ്രസിഡന്റ്  നിജിൽ നാരായണൻ അധ്യക്ഷത വഹിച്ചു. മുൻ നാഷണൽ പ്രസിഡൻറ് അഡ്വക്കേറ്റ് കെ വി വാമൻ കുമാർ, സീനിയർ മെമ്പേഴ്സ് അസോസിയേഷൻ നാഷണൽ ചെയർമാൻ പ്രമോദ് കുമാർ, ജെസിഐ കാഞ്ഞങ്ങാട് പ്രസിഡൻ്റ് ചാന്ദേഷ് ചന്ദ്രൻ,  കോൺഫറൻസ് ഡയറക്ടർ പി സത്യൻ, മുൻ മേഖല അധ്യക്ഷൻ സജിത് കുമാർ, അബ്ദുൽ നാസർ, ഉണ്ണികൃഷ്ണൻ ഇ പി, ഡോ. നിതാന്ത്, സുനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments