വിദ്യാർത്ഥിനിയുടെ ഫോട്ടോ നഗ്നചിത്രങ്ങളാക്കി മാറ്റി മൊബൈലിൽ സൂക്ഷിച്ചു; യുവാവ് അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

വിദ്യാർത്ഥിനിയുടെ ഫോട്ടോ നഗ്നചിത്രങ്ങളാക്കി മാറ്റി മൊബൈലിൽ സൂക്ഷിച്ചു; യുവാവ് അറസ്റ്റിൽവർക്കല: വിദ്യാർത്ഥിനിയുടെ ഫോട്ടോ ടെലിഗ്രാം ബോട്ട് ആപ്ലിക്കേഷനിലൂടെ നഗ്ന ചിത്രങ്ങളാക്കി മാറ്റി മൊബൈലിൽ സൂക്ഷിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ചെമ്മരുതി മുട്ടപ്പാലം സ്വദേശി കാർത്തിക് ബിജു (19) ആണ് അറസ്റ്റിലായത്. നഗരൂരിലെ സ്വകാര്യ കോളജിലെ പോളി ടെക്‌നിക്ക് വിദ്യാർത്ഥിയാണ് ഇയാൾ.


പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് അയിരൂർ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാൾ അധ്യാപികമാരുടേയും വിദ്യാർത്ഥിനികളുടേയും ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ നിന്നും ഫേസ്ബുക്കിൽ നിന്നും ശേഖരിച്ച് മൊബൈലിൽ സൂക്ഷിച്ചിരുന്നതായും അയിരൂർ പൊലീസ് പറഞ്ഞു. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Post a Comment

0 Comments