ചെമ്മനാട് : ഭരണാധികാരികളുടെ കുഴലൂത്തുകാരാകരുത് സർവീസ് സംഘടനകളെന്നും, നിലനിൽപ്പുപോലും അവതാളത്തിലായിട്ടും ഭരണപക്ഷ സർവീസ് സംഘടനകളുടെ മൗനം സംശയകരമാണെന്നും കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ജി.കെ.ഗിരിജ പറഞ്ഞു. തെക്കിൽ പറമ്പ ജി.യു.പി സ്കൂളിൽ വെച്ച് നടന്ന കെ.പി.എസ്.ടി.എ ചെമ്മനാട് ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ബ്രാഞ്ച് പ്രസിഡണ്ട് രതീഷ്കുമാർ അധ്യക്ഷനായി.
കെ.പി.എസ്.ടി.എ മുൻ നേതാവും കെ.എസ്എസ് പിഎ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ കുഞ്ഞിക്കണ്ണൻ കരിച്ചേരി, വാസുദേവൻ നമ്പൂതിരി, അശോകൻ കോടോത്ത്, ജോസ് മാത്യു, സി കെ വേണു, സുരേന്ദ്രൻ, ശ്രീവത്സൻ കെ ഐ, ജൈനമ്മ, ബെന്നി പി ടി, സ്വപ്ന ജോർജ്, ജോൺ കെ എ തുടങ്ങിയവർ സംസാരിച്ചു.
ബ്രാഞ്ച് കമ്മിറ്റിയുടെ വകയായി സ്കൂളിന് എട്ടു ചെടിച്ചട്ടികളും ചെടിയും സംഭാവന നൽകി. ചടങ്ങിന് ബ്രാഞ്ച് സെക്രട്ടറി അശോകൻ നായർ സ്വാഗതവും സുനിത എ നന്ദിയും പറഞ്ഞു. തുടർന്ന് സമൃദ്ധമായ സായാഹ്ന ഭക്ഷണ വിതരണവും നടന്നു. ബ്രാഞ്ച് പരിധിയിലെ സ്കൂളുകളിൽ നിന്നായി 55 അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു.
ഭാരവാഹികളായി രതീഷ്കുമാർ കെ (പ്രസിഡന്റ് ), സുനിത എ (സെക്രട്ടറി ), അബ്ദുൽ റഹ്മാൻ ( ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.
0 Comments