എം.ഐ.സി 30-ാം വാര്‍ഷിക മഹാസമ്മേളനത്തിന് ഇന്ന് തുടക്കമാകും

LATEST UPDATES

6/recent/ticker-posts

എം.ഐ.സി 30-ാം വാര്‍ഷിക മഹാസമ്മേളനത്തിന് ഇന്ന് തുടക്കമാകും




മാഹിനാബാദ്: മലബാര്‍ ഇസ്്‌ലാമിക് കോംപ്ലക്സ് മുപ്പതാം വാര്‍ഷിക സമാപന സമ്മേളനത്തിന് ഇന്ന് ചട്ടഞ്ചാല്‍ മാഹിനാബാദ് കാമ്പസിലെ സി.എം. ഉസ്താദ് നഗറില്‍ തുടക്കമാവും. സമ്മേളന നഗരിയില്‍ മുപ്പതാണ്ടിനെ അനുസ്മരിപ്പിച്ച് മുപ്പതു സമസ്ത പതാകകള്‍ ഉയര്‍ത്തിയാണ് സമ്മേളനത്തിന് പ്രാരംഭം കുറിക്കുക. വൈകുന്നേരം നടക്കുന്ന സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടന കര്‍മം നിര്‍വഹിക്കും. സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്്‌ലിയാര്‍, ചെമ്പരിക്ക- മംഗളൂരു ഖാസി ത്വാഖാ അഹ്മദ് മൗലവി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. സ്ഥാപന ജനറല്‍ സെക്രട്ടറി യു.എം അബ്ദുറഹ്്മാന്‍ മൗലവി അധ്യക്ഷത വഹിക്കും.


വിവിധ സെഷനുകളായി മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ ഗ്രാന്‍ഡ് അസംബ്ലി, സ്റ്റുഡന്‍സ് കോണ്‍ക്ലേവ്, അഹ്ലസുന്ന കോണ്‍ഫറന്‍സ്, മജ്ലിസുന്നൂര്‍, പ്രവാസിആന്റ് ലീഡേഴ്സ് മീറ്റ് തുടങ്ങിയവ സംഘടിപ്പിക്കപ്പെടും. സംസ്ഥാനത്തെ മത- സാംസ്‌കാരിക- രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സെഷനുകള്‍ കൈകാര്യം ചെയ്യും. ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ്് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു.ടി ഖാദര്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കും.


ഗ്രാന്‍ഡ്അസംബ്ലിയില്‍ 2000 വിദ്യാര്‍ഥികള്‍ അണിനിരക്കും


മാഹിനാബാദ്: സമ്മേളനത്തിന്റെ ഭാഗമായി വൈകിട്ട് 3 മണിക്ക് നഗരിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി ഗ്രാന്‍ഡ് അസംബ്ലിയില്‍ എം.ഐ.സിയുടെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അണിനിരക്കും. ദാറുല്‍ ഇര്‍ശാദ് അക്കാദമി, അര്‍ശദുല്‍ ഉലൂം ദഅവ കോളജ്, തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ്, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, എംഐസി ഹയര്‍ സെക്കന്ററി സ്‌കൂള്‍ തുടങ്ങിയ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് അസംബ്ലിയില്‍ പങ്കെടുക്കുന്നത്. സ്ഥാപന ജനറല്‍ സെക്രട്ടറി യു.എം അബ്ദുറഹ്മാന്‍ മൗലവി അസംബ്ലിയെ അഭിസംബോധനം ചെയ്യും. ഓരോ സ്ഥാപനത്തെ പ്രതിനിധീകരിച്ച് ഓരോ വിദ്യാര്‍ഥികള്‍ വ്യത്യസ്ത ഭാഷകളില്‍ പ്രസംഗം അവതരിപ്പിക്കും.

Post a Comment

0 Comments