രാത്രി ഏറെ നേരം ഫോണില്‍ സംസാരിക്കുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ യുവതി കുത്തിക്കൊന്നു. ബംഗളൂരു ഹുളിമാവിലുണ്ടായ സംഭവത്തില്‍ ബീഹാര്‍ സ്വദേശി ഉമേഷ് ധാമി(27)യാണ് ഭാര്യ മനീഷയുടെ(23) കുത്തേറ്റ് മരിച്ചത്.
സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച് രാത്രി ഒരു മണിയോടെയാണ് ഉമേഷ് വീട്ടിലെത്തിയതെന്നും ഈ സമയം മനീഷ ഫോണില്‍ സംസാരിക്കുന്നത് കണ്ടത് വാക്കുതര്‍ക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചെന്നുമാണ് പൊലീസ് പറയുന്നത്.
ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ഉമേഷ് ആരോപിച്ചതോടെ മനീഷ കത്തിയെടുത്ത് ഉമേഷിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. മനീഷയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം ഉമേഷിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ സെക്യൂറിറ്റി ജോലിക്കാരനാണ് ഉമേഷ് ധാമി. ഇതേ കോളേജില്‍ ശുചീകരണത്തൊഴിലാളിയായി ജോലിചെയ്യുകയാണ് മനീഷ.
0 Comments