ആണ്‍കുട്ടിയെ ആഗ്രഹിച്ചു, ജനിച്ചത് പെണ്‍കുഞ്ഞ്; രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്നു

LATEST UPDATES

6/recent/ticker-posts

ആണ്‍കുട്ടിയെ ആഗ്രഹിച്ചു, ജനിച്ചത് പെണ്‍കുഞ്ഞ്; രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്നുബിഹാറിലെ മുസാഫര്‍പുരില്‍ രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ആണ്‍കുഞ്ഞിന് പകരം മകനും മരുമകള്‍ക്കും ജനിച്ചത് പെണ്‍കുഞ്ഞായതിലുള്ള വിരോധമാണ്‌ അരുംകൊലയ്ക്ക് ്ഇവരെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇരുവരെയും അറസ്റ്റു ചെയ്തു.കത്ര സ്വദേശികളായ ധീരജ് ഓഹ- കോമള്‍ കുമാരി ദമ്പതിമാരുടെ മകളാണ് കൊല്ലപ്പെട്ടത്. ആണ്‍കുഞ്ഞിനെ വേണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. എന്നാല്‍ കോമള്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതാണ് ധീരജിന്റെ മാതാപിതാക്കളായ അശോക് ഓഹയേയും സരോജ് ദേവിയേയും ചൊടിപ്പിച്ചത്. കുഞ്ഞിനെ വീട്ടില്‍ നിന്നും കാണാതായതായും ഏറെ നേരം തിരഞ്ഞിട്ടും കണ്ടെത്താനാകാതെ വന്നതോടെ തന്റെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു എന്നും കോമള്‍ പറയുന്നു. പിന്നാലെ പോലീസിനും പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അശോകും സരോജും ചേര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയതായി കണ്ടെത്തുന്നത്.


കഴുത്തുഞെരിച്ച് കൊന്ന ശേഷം ഇരുവരും ചേര്‍ന്ന് കുഞ്ഞിനെ വീട്ടില്‍ നിന്നകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചുമൂടുകയും ചെയ്തു. വിവാഹശേഷം കോമളിനെ സരോജ് ദേവിയും അശോകും ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.

Post a Comment

0 Comments