സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനം 30ന് ചട്ടഞ്ചാലിൽ, വെള്ളിയാഴ്ച കൊടി ഉയരും, ഫ്ളാഗ് മാർച്ച് തളങ്കരയിൽനിന്ന്

LATEST UPDATES

6/recent/ticker-posts

സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനം 30ന് ചട്ടഞ്ചാലിൽ, വെള്ളിയാഴ്ച കൊടി ഉയരും, ഫ്ളാഗ് മാർച്ച് തളങ്കരയിൽനിന്ന്കസർകോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക പ്രഖ്യാപന സമ്മേളനം ഇൗ മാസം 30ന് ശനിയാഴ്ച വൈകിട്ട് നാലിന്  ചട്ടഞ്ചാലിൽ സജ്ജമാക്കിയ  മാലിക്ദീനാർ നഗറിൽ നടക്കും. ആറ് മണിക്കൂർ നീളുന്ന മഹാ സമ്മേളനത്തിൽ സമസ്തയുടെ നാൽപത് കേന്ദ്ര മുശവറാംഗങ്ങൾക്കു പുറമെ  പ്രമുഖർ സംബന്ധിക്കും. പ്രഭാഷണങ്ങളും പ്രബബന്ധ അവതരണങ്ങളും കർമ പദ്ധതി പ്രഖ്യാപനവും നടക്കും.

       സംസ്ഥാനതലത്തിൽ തെരെഞ്ഞെടുത്ത  പതിനായിരം പ്രതിനിധികളടക്കം അര ലക്ഷം പേർ സമ്മേളനത്തിനെത്തും. എട്ടേക്കർ വിസ്തൃതിയിൽ വിപുലമായ സൗകര്യങ്ങളോടെയാണ് നഗരി സജ്ജമാക്കിയിട്ടുള്ളത്. ബുക് ഫയർ, എക്സിബിഷൻ, മെഡിക്കൽ തുടങ്ങിയ പവലിയനുകൾ നഗരിയിൽ ഒരുക്കിയിട്ടുണ്ട്. മാലിക് ദീനാർ പഴയ ജുമുഅത്തു പള്ളിയുടെ മാതൃകയിലാണ് പ്രധാന പ്രവേശന കവാടം.    

    വിദ്യാഭ്യാസ  തൊഴിൽ  നൈപുണി വികസന മേഖലകളിൽ ഗുണ നിലവാരവും  സ്വയം   പര്യാപ്തതയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തിൽ വിവിധ പദ്ധതികൾക്ക് നൂറാം വാർഷികാഘോഷ  ഭാഗമായി തുടക്കം കുറിക്കും.       28ന് വ്യാഴാഴ്ച  രാവിലെ 9.30ന്  എട്ടിക്കുളം താജുൽ ഉലമ മഖാമിൽ നിന്ന് ധ്വജയാനവും ഉള്ളാൾ ദർഗാ ശരീഫിൽ നിന്ന് കൊടിമര ജാഥയും പുറപ്പെടും. അന്ന് രാത്രി നഗരിയിൽ റാശിദ് ബുഖാരിയുടെ   പ്രഭാഷണം നടക്കും.

    29ന് വെള്ളിയാഴ്ച  ഉച്ചക്ക് 2.30ന് തളങ്കര മാലിക് ദീനാറിൽ നിന്ന് ഫ്ളാഗ് മാർച്ച് നടക്കും. 1963 ഡിസംബർ 29ന് തളങ്കരയിൽ നടന്ന സമസ്ത സമ്മേളനത്തിലാണ് സമസ്തയുടെ പതാക അംഗീകരിച്ചത്. പതാകക്ക്  60 വർഷം തികയുന്ന വേളയിൽ 100 വീതം പണ്ഡിതരും യുവജനങ്ങളും വിദ്യാർത്ഥികളും തളങ്കരയിൽ നിന്നും ചട്ടഞ്ചാൽ മാലിക് ദീനാർ നഗറിലേക്ക് നടത്തുന്ന പതാക ജാഥ അവിസ്മരണീയ അനുഭവമാകും.  

      വെള്ളിയാഴ്ച   വൈകിട്ട് നാലിന്  നഗരിയിൽ പതാക ഉയരും. സമസ്ത സ്ഥാപക പ്രസിഡന്റ്  വരക്കൽ മുല്ലക്കോയ തങ്ങളുടെയും  മുൻകാല സാരഥികളുടെയും മസാറുകളിലൂടെ കൊണ്ട് വന്ന പതാകയാണ്   സഅദിയ്യയിൽ നൂറുൽ ഉലമ എം എ ഉസ്താദിന്റെ സവിധത്തിൽ നിന്നും ജാഥയായി നഗരിയിലെത്തിച്ച് ഉയർത്തുന്നത്.  

   അന്ന് വൈകിട്ട് 4.15 ന്  സാംസ്്കാരിക സമ്മേളനം സമസ്ത കേന്ദ്ര മുശവറാംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ  അധ്യക്ഷതയിൽ കർണാടക സ്പീക്കർ യു ടി ഖാദർ ഉദ്ഘാടനം ചെയ്യും.  എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അബ്ദുൽ ഹകീം അസ്ഹരി വിഷയം അവതരിപ്പിക്കും.  

      രാജ്മോഹൻ ഉണ്ണിത്താൻ എം പി,  എം എൽ എമാരായ സി എച്ച് കുഞ്ഞമ്പു, എൻ എ നെല്ലിക്കുന്ന്, ഇ ചന്ദ്രശേഖരൻ, എ കെ എം അശ്റഫ്, എം രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂർ പ്രസംഗിക്കും.

   എൻ എ അബൂബക്കർ ഹാജി, യഹ്യാ തളങ്കര, മോയ്തീൻകുട്ടി ഹാജി ചട്ടഞ്ചാൽ, കൊവ്വൽ ആമുഹാജി, അബ്ദുൽ കരീം സിറ്റിഗോൾഡ്, അശ്രഫ് അച്ചു നായമാർമൂല,  ക്യാപ്റ്റൽ ശരീഫ് കല്ലട്ര, അബൂബക്കർ ഹാജി തായൽ, സി എൽ ഹമീദ്, മൊയ്നുദ്ദീൻ കെ കെ പുറം, നിസാർ പാദൂർ, മൻസൂർ ഗുരുക്കൾ, ഹാജി അബ്ദുല്ല ഹുസൈൻ കടവത്ത്, പി ബി തൗസീഫ്, അബ്ദുൽ ഖാദിർ ഹാജി മുല്ലച്ചേരി, ടി എ ഷാഫി,കെ എം അബ്ബാസ്  ബാവിക്കര അബ്ദുൽ ഖാദിർ ഹാജി, ലത്തീഫ് ഹാജി ബാഡൂർ , ഇബ്രാഹിം പുത്തിരി   തുടങ്ങിയവർ സംബന്ധിക്കും.

    അന്ന് രാത്രി നഗരിയിൽ നടക്കുന്ന ആത്മീയ സമ്മേളനത്തിൽ പേരോട് അബ്ദുറ്ഹമാൻ സഖാഫി പ്രസംഗിക്കും. സയ്യിദ് ഇബ്രാഹീം  ഖലീൽ ബുഖാരി പ്രാർത്ഥനക്ക് നേതൃത്വം നൽകും.  30ന് ശനിയാഴ്ച  വൈകിട്ട്  നാലിന് ആരംഭിക്കുന്ന സമ്മേളനം രാത്രി 10ന് സമാപിക്കും.

       പ്രഖ്യാപന സമ്മേളന മുന്നോടിയായി സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ   ചെയർമാനായ 1001 അംഗ സ്വാഗത സംഘത്തിനു കീഴിൽ  കാസർകോട് ജില്ലയിൽ കഴിഞ്ഞ    ഒന്നര മാസം 30 ലേറെ ബഹുമുഖ കർമപദ്ധതികളാണ്  നടപ്പിലാക്കിയത്.  

    മുസ്ലിം  നവോത്ഥാന നായകരായിരുന്ന മഖ്ദൂം പണ്ഡിത•ാരുടെയും  മമ്പുറം തങ്ങൾ,  ഉമർ ഖാളി തുടങ്ങിയവരുടേയും പാരമ്പര്യത്തിൽ വരക്കൽ മുല്ലക്കോയ തങ്ങളുടേയും പാങ്ങിൽ എ പി അഹ്മദ് കുട്ടി മുസ്ലിയാരുടേയും നേതൃത്വത്തിലാണ് 1926 ൽ സമസ്ത പണ്ഡിത കൂട്ടായ്മ രൂപം കൊണ്ടത്.

      മതപഠന മേഖലയിൽ പുതിയ മാതൃകകൾ സൃഷ്ടിച്ചതോടൊപ്പം ഭൗതിക വിദ്യാഭ്യാസത്തിൽ സമുദായത്തിന് ഗതിവേഗം പകരാനും   സമസ്തയ്ക്ക് കീഴിലുള്ള ബഹുജന സംഘടനകൾക്കും വിദ്യാഭ്യാസ സംരംഭങ്ങൾക്കും സാധിച്ചിട്ടുണ്ട്.  കേരളീയ മുസ്ലിംകളുടെ വിശ്വാസ, സാമൂഹിക, സാംസ്കാരിക ജീവിതത്തിന്റെ സമഗ്രമായ പുനരുദ്ധാരണത്തിന് സമസ്ത നേതൃത്വം നൽകി.  പ്രബോധനം,  വിദ്യാഭ്യാസം, ജീവകാരുണ്യം, സാമൂഹികം  തുടങ്ങിയ മേഖലകളിലെല്ലാം ശ്രദ്ധയൂന്നി.

    കക്ഷി രാഷ്ട്രീയത്തിന്നതീതമായി പ്രവർത്തിക്കുന്നതോടൊപ്പം  രാഷ്ട്ര നിർമ്മാണത്തിന്റെയും  സാമൂഹിക സൗഹാർദ്ദത്തിന്റെയും ഒത്തൊരുമയുടെയും  വഴിയിൽ  മുസ്ലിം സമൂഹത്തെ വഴിനടത്തുകയായിരുന്നു സമസ്ത.  സമസ്തയുടെ  നൂറാം വാർഷിക ആഘോഷങ്ങൾ സാമുദായിക ശാക്തീകരണ രംഗത്തും സാമൂഹിക വികസന മേഖലകളിലും പുതിയ മാതൃകകൾ സൃഷ്ടിക്കും. അതിന്റെ ഗുണഫലങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കാൻ ആവശ്യമായ സംവിധാനങ്ങൾ സമസ്ത ഒരുക്കും.

     റഇൗസുൽ ഉലമ ഇ. സുലൈമാൻ മുസ്ല്യാർ   പ്രസിഡന്റും   ഇന്ത്യൻ ഗ്രാന്റ് മുഫ്തി    കാന്തപുരം എ പി  അബൂബക്കർ മുസ്ലിയാർ  ജനറൽ സെക്രട്ടറിയും   കോട്ടൂർ കുഞ്ഞഹമ്മദ് മുസ്ലിയാർ ട്രഷററും ആയ കമ്മറ്റിയാണ്  സമസ്തയുടെ  പണ്ഡിത സഭക്ക് ഇപ്പോൾ നേതൃത്വം നൽകുന്നത്.

സമസ്തയുടെ ബഹുജന സംഘടനയാണ് കേരളമുസ്ലിം ജമാഅത്ത.് 1954 ൽ രൂപം കൊണ്ട സമസ്ത കേരള സുന്നി യുവജന സംഘം  സമസ്തയുടെ പ്രവർത്തനങ്ങളെ സമൂഹത്തിന്റെ താഴേത്തട്ടിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. വിദ്യാർഥി സംഘടനയായ എസ് എസ് എഫ് അമ്പതു വർഷത്തെ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.  മദ്രസ വിദ്യാഭ്യാസത്തെ സമൂലമായി പരിഷ്കരിക്കാൻ നേതൃത്വം നൽകിയ  വിദ്യാഭ്യാസ ബോർഡും  മദ്റസ അധ്യാപകർക്ക്  ജംഇയ്യത്തുൽ മുഅല്ലിമീനും  മാനേജ്മെന്റ് ശാക്തീകരണത്തിന്  എസ് എം എ യും   പ്രവർത്തിക്കുന്നു.  

    ജാമിഅത്തുൽ ഹിന്ദ് എന്ന പേരിലുള്ള  സർവകലാശാല സംവിധാനമാണ്  ഉന്നത മത ഭൗതിക വിദ്യാഭ്യാസ സമന്വയ മേഖലയിലെ   പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.   ഒാൾ ഇന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയാണ് അിലേന്ത്യാ തലത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.  അന്താരാഷ്ട്ര രംഗത്ത്  വിവിധ മുസ്ലിം പണ്ഡിത കൂട്ടായ്മകളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും   സമസ്ത യോജിച്ചു പ്രവർത്തിക്കുന്നു.  

വർഗീയ  തീവ്രവാദ  സ്വഭാവമുള്ള  എല്ലാ ചിന്താവൈകല്യങ്ങളിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ കഴിഞ്ഞത്  സമസ്തയുടെ സാന്നിദ്ധ്യം മൂലമാണ്. രാഷ്ട്രനിർമാണ പ്രവർത്തനങ്ങളിലേക്ക് സജീവമായി ഇറങ്ങാൻ യുവാക്കളെ സ്വാതന്ത്ര്യാനന്തരം നിരന്തരമായി പ്രചോദിപ്പിച്ച ചരിത്രമാണ് സമസ്തയുടേത്.പത്ര സമ്മേളനത്തിൽ മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ-  സ്വാഗത സംഘം ജനറൽ കൺവീനർ,

ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി - കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി - സ്വാഗത സംഘം കൺവീനർ, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി -എസ് വൈ എസ് ജില്ല പ്രസിഡന്റ്, സയ്യിദ് മുനീർ അഹദൽ - എസ് എസ് എഫ് സംസ്ഥാന ട്രഷറർ, വൈ എം അബ്ദുൽ റഹ്മാൻ അഹ്‌സനി (സെക്രട്ടറി എസ് എം എ ജില്ലാ കമ്മിറ്റി) എന്നിവർ സംബന്ധിച്ചു.


Post a Comment

0 Comments