കാഞ്ഞങ്ങാട് : അതിഞ്ഞാൽ ദർഗ്ഗാ ശെരീഫ് ഉറൂസിനോടനുബന്ധിച്ച് മാനവ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.ഉമർ സമർഖന്തിയും,മടിയൻ ക്ഷേത്രപാലകനും, തമ്മിലുണ്ടായിരുന്ന അഗാധ സൗഹൃദ യ ത്തിൻ്റെ പാരമ്പര്യ തുടർച്ചയായി തുടർന്ന് വരുന്ന അതിഞ്ഞാൽ - മഡിയൻ കോവിലക സൗഹൃദ കൂട്ടായ്മയുടെ നവീനാ വിഷ്കാരം സൗഹൃദ സായാഹ്നം പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഡോ: എ.എം.ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി.വി കെ അബ്ദുള്ള ഹാജി അദ്ധ്യക്ഷത വഹിച്ചു.
പാലാട്ട് ഹുസൈൻ ഹാജി സ്വാഗതം പറഞ്ഞു ഖത്തീബ് ടി.ടി.അബ്ദുൾ ഖാദർ അസ്ഹരി,ഉറൂസ് കമ്മിറ്റി ചെയർമാൻ ബി മുഹമ്മദ് ഹാജി, കൺവീനർ ഖാലിദ് അറബിക്കാടത്ത്, അമ്പല കമ്മിറ്റി അംഗം വി എം ജയദേവൻ, ഇബ്രാഹിം തെക്കേപ്പുറം, എം ഹമീദ് ഹാജി,മുഹ് യുദ്ധീൻ അസ്ഹരി മാണിക്കോത്ത്, നൗഷാദ് എം.പി, വിജയൻ അമ്പല കമ്മിറ്റി അംഗം,ആരിഫ് അഹമ്മദ് ഫൈസി കൊളവയൽ, സി.വി.തമ്പാൻ, ഇർഷാദ് അസ്ഹരി തെക്കേപ്പുറം, തെരുവത്ത് മുസ്സഹാജി, ബഷീർ വെള്ളിക്കോത്ത്,സി മുഹമ്മദ് കുഞ്ഞി, ടി മുഹമ്മദ് അസ്ലം, എ ഹമീദ് ഹാജി, സി എച്ച് സുലൈമാൻ, പി എം ഫാറുഖ് ഹാജി, സി.എച്ച് റിയാസ് , റമീസ് അഹമ്മദ്, മുഹമ്മദ് കുഞ്ഞി കല്ലിയായിൽ സി ബി സലീം, കുഞ്ഞാമദ് ഓതുന്നടത്ത്എന്നിവർ പ്രസംഗിച്ചു. അഷറഫ് ഹന്ന നന്ദിയും പറഞ്ഞു.
0 Comments