കല്യാണ ദിവസം ഡയാലിസിസ് രോഗികളെ ചേർത്ത് പിടിച്ച് നവവരൻ സൗത്ത് ചിത്താരിയിലെ മിഗ്ദാദ് ലണ്ടൻ

LATEST UPDATES

6/recent/ticker-posts

കല്യാണ ദിവസം ഡയാലിസിസ് രോഗികളെ ചേർത്ത് പിടിച്ച് നവവരൻ സൗത്ത് ചിത്താരിയിലെ മിഗ്ദാദ് ലണ്ടൻസൗത്ത് ചിത്താരിയിലും പരിസര പ്രദേശങ്ങളിലെയും കല്യാണ സദസ്  കാരുണ്യ പ്രവർത്തനത്തിൻ്റെ വേദി കൂടി ആക്കുകയാണ് പുതു തലമുറയിൽപ്പെട്ട യുവാക്കൾ.   കഴിഞ്ഞ ദിവസം സൗത്ത് ചിത്താരിയിൽ വിവാഹിതനായ  സൗത്ത് ചിത്താരിയിലെ പൂച്ചക്കാട് മുഹമ്മദ് കുഞ്ഞിയുടെ  മകൻ  മിഗ്ദാദ്  പുതിയ ഒരു ജീവിതത്തിലേക്ക് കടക്കുമ്പോൾ സൗത്ത് ചിത്താരിയിൽ പ്രവർത്തിക്കുന്ന   സൗജന്യ ഡയാലിസിസ് സെന്റെറിലെ രോഗികൾക്ക്  കാരുണ്യത്തിന്റെ കൈ നീട്ടിയിരിക്കുകയാണ്.


ചിത്താരി സായാലിസിസ് സെന്റെറിന്റെ  കാരുണ്യത്തിന്  കൈത്താങ്ങ് ഡയാലിസിസ് ചാലഞ്ച് പദ്ധതിയിൽ പങ്കാളിയായി കൊണ്ടാണ്   പുതു തലമുറക്ക് മാതൃകയാവുന്ന ഈ ദൗത്യം ഏറ്റെടുത്ത് മുന്നോട്ട് വന്നത്. നിക്കാഹ് വേദിയിൽ വെച്ച്  സൗത്ത് ചിത്താരി ഖത്തീബ്  ഹസൻ അർഷദിയുടെ സാനിധ്യത്തിൽ വരൻ മിഗ്ദാദ് ഡയാലിസിസ് സെന്റെർ കൺവീനർ മുഹമ്മദ് കുഞ്ഞി ഖത്തറിന് ചെക്ക് കൈമാറി. ചടങ്ങിൽ ജമാഅത്ത് പ്രസിഡണ്ട് CH മുഹമ്മദ് കുഞ്ഞി ഹാജി, സെക്രട്ടറി കെയു ദാവൂദ്, ഭാര്യ പിതാവ്  മൊയ്തീൻ കുഞ്ഞി അമ്പലത്തറ, MK മുഹമ്മദ് കുഞ്ഞി, കുഞബ്ദുള്ള പൂച്ചക്കാട്  എന്നിവർ  പങ്കെടുത്തു

Post a Comment

0 Comments