10 വയസ്സുള്ള മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി; പിതാവിന് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും

LATEST UPDATES

6/recent/ticker-posts

10 വയസ്സുള്ള മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി; പിതാവിന് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയുംകൊല്ലം ∙ 10 വയസ്സുള്ള മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പിതാവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. കൂടാതെ ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം 3 വർഷം തടവിനും ഇന്ത്യൻ ശിക്ഷാ നിയമം 354 ബി പ്രകാരം 7 വർഷം തടവിനും കൊല്ലം ഒന്നാം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് (പോക്സോ) കോടതി ജഡ്ജി പി.എൻ.വിനോദ് ശിക്ഷ വിധിച്ചു. 


2021 ൽ കുട്ടി അഞ്ചാം ക്ലാസിലായിരുന്ന സമയത്ത്  2 തവണ പീഡനത്തിന് ഇരയാക്കി. 7 മാസങ്ങൾക്കു ശേഷം കുട്ടിയുടെ മാതാവ് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. തുടർന്നു നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന്‌ തിരിച്ചറിയുന്നത്. ഹൈക്കോടതി നിർദേശപ്രകാരം പിന്നീട് സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. ജനിച്ച കുഞ്ഞ് 9 ദിവസത്തിന് ശേഷം മെറ്റാബോളിക് ഡിസോർഡറിനെ തുടർന്ന് മരിച്ചു. 

കണ്ണനല്ലൂർ ഇൻസ്പെക്ടർ യു.പി.വിപിൻ കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സോജ തുളസീധരൻ, അഡ്വ. അഞ്ജിത രാജ്, അഡ്വ. റെജി സി.രാജ്, പ്രോസിക്യൂഷൻ സഹായി എഎസ്ഐ മഞ്ജുഷ എന്നിവർ കോടതിയിൽ ഹാജരായി.

Post a Comment

0 Comments