ബേക്കൽ ബീച്ച് ഫെസ്റ്റിലെ ഖര മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരണത്തിനായി അയച്ച് തുടങ്ങി

LATEST UPDATES

6/recent/ticker-posts

ബേക്കൽ ബീച്ച് ഫെസ്റ്റിലെ ഖര മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരണത്തിനായി അയച്ച് തുടങ്ങിബേക്കൽ :  പത്ത് ദിവസം നടന്ന ബേക്കൽ ഇന്റർ നാഷണൽ ബീച്ച് ഫെസ്റ്റിവൽ നടന്ന ബേക്കൽ ബീച്ച് , പാർക്ക് , സമീപ പ്രദേശം എന്നിവിടങ്ങളിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്‌ത് സംസ്കരിക്കാനായി അയച്ച് തുടങ്ങി .  


45 ഓളം വരുന്ന ഹരിത കർമ്മ സേനയും, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് കീഴിലുള്ള 21 ക്ലീൻ സെസ്റ്റിനേഷൻ സ്റ്റാഫും , ഗ്രീൻ ഹോസ്‌പിറ്റാലിറ്റി മാനേജ്മെന്റ്റ് സെർവ്വീസസിലെ 22 സ്റ്റാഫും ആണ് ഖരമാലിന്യങ്ങൾ ശേഖരിച്ചത് .  

ഇത്തരത്തിൽ  2700 കിഗ്രാം മാലന്യമാണ് നീക്കം ചെയ്യുന്നത്. 


പള്ളിക്കര പഞ്ചായത്തിനു കീഴിൽ വരുന്ന ബ്ലോക്ക് എം.സി. എഫിൽ  മാലിന്യം ശേഖരിച്ച് ശാസ്ത്രിയമായി തരം തിരിക്കുന്നതിനും ബണ്ടിൽ ചെയ്യുന്നതിനും ഉപയോഗപ്പെടുത്താൻ ഫെസ്റ്റ് കമ്മറ്റി ചെയർമാനായ എം.എൽ. എ സി എച്ച് കുഞ്ഞമ്പു ,ബ്ലോക്ക് പഞ്ചായത് പ്രസിഡൻറ് മണികണ്ഡൻ , പള്ളിക്കര പഞ്ചായത്ത് പ്രസിഡൻറ് എം . കുമാരൻ , ബി.ആർ.ഡി.സി എം.ഡി ഷിജിൻ പറമ്പത്ത് , പള്ളിക്കര പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മണികണ്ഡൻ തുടങ്ങിയവർ തമ്മിൽ ധാരണയായിരുന്നു.  മാലിന്യങ്ങൾ തരം തിരിച്ച് മഹ്യൂബ വേസ്റ്റ് മാനേജ്മെന്റിന്റെ ഗോഡൗണിലേക്കാണ് കൊണ്ടുപോകുന്നത്. 2009 ൽ യു.കെ.കുഞ്ഞബ്ദുള്ളയുടെ ഉടമസ്‌ഥതയിൽ പ്രവർത്തനമാരംഭിച്ച മഹ്യൂബാ വേസ്റ്റ് മാനേജ്‌മെന്റ്  കേരള സ്‌ററാർട്ടപ്പ് മിഷന്റെ കീഴിൽ ഒരു സ്ററാർട്ടപ്പ് കമ്പനിയായി രജിസ്ററർ ചെയ്ത്‌ കേരളത്തിലെ ഖരമാലിന്യ സംസ്കരണവും ഇ.പി.ആർ സേവനവും നൽകുന്ന സ്ഥാപനമാണ്.


Post a Comment

0 Comments